1 GBP = 126.74
breaking news

യോർക്ക്ഷയർ ഹംബർ റീജിയൻ കലാമേള ഒക്ടോബർ 4 നു ഷെഫീൽഡിൽ.രെജിസ്ട്രേഷൻ അവസാനിച്ചപ്പോൾ 500 ൽഅധികം മത്സരാർത്ഥികൾ…..

യോർക്ക്ഷയർ ഹംബർ റീജിയൻ കലാമേള ഒക്ടോബർ 4 നു ഷെഫീൽഡിൽ.രെജിസ്ട്രേഷൻ അവസാനിച്ചപ്പോൾ 500 ൽഅധികം മത്സരാർത്ഥികൾ…..

യുക്മ യോർക്ക് ഷയർ റീജിയണൽ കലാമേള രെജിസ്ട്രേഷൻ പൂർത്തിയാക്കിയപ്പോൾ ചരിത്രം തിരുത്തികൊണ്ടു 500ൽ അധികം മത്സരാർത്ഥികളുമായി കലാമേള അരങ്ങേറും. ഒക്ടോബർ നാല് ശനിയാഴ്ച രാവിലെ 9.00 നു ഷെഫീൽഡിലെ ഫിർത്ത്‌ പാർക്ക് അക്കാദമിയിൽ വെച്ചാണ്നടത്തപ്പെടുന്നത്. കലാമത്സരങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനാവശ്യമായ ക്രമീകരങ്ങൾക്ക് റീജിയണൽ കമ്മറ്റി ഒരുക്കങ്ങൾ നടത്തികൊണ്ടിരിക്കുന്നതായി പ്രസിഡന്റ് അമ്പിളി എസ് മാത്യൂസ് അറിയിച്ചു.

സെപ്തബർ പത്താംതീയതി ആരംഭിച്ച രെജിസ്ട്രേഷൻ ഈ മാസം 22 നു അവസാനിച്ചപ്പോൾ റീജിയണിലെ 16 അസോസിയേഷനുകളിൽ നിന്നായി ആഞ്ഞുറിലധികം കലാപ്രേമികൾ മത്സരരംഗത്തുണ്ടെന്നു സെക്രട്ടറി അജു തോമസും കലാമേള കോർഡിനേറ്റർ ആതിര മജുനുവും അറിയിച്ചു. അഞ്ചു വേദികളിലായി നടത്തപ്പെടുന്ന മത്സരങ്ങൾ രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ചു വൈകിട്ട് ഏഴുമണിക്ക് പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾക്ക് വിവിധങ്ങളായ കമ്മറ്റികൾ ഈ ആഴ്ചതന്നെ രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുമെന്നും അതിന് കമ്മറ്റിയോടൊപ്പം റീജിയനിൽ നിന്നുള്ള നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേലും നാഷണൽ കമ്മറ്റി മെമ്പർ ജോസ് വർഗീസും മേൽനോട്ടം വഹിക്കുമെന്നും പ്രസിഡന്റ് അമ്പിളി എസ് മാത്യൂസ് അറിയിച്ചു.

നാഷണൽ കലാമേളയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ പലപ്പോഴും എത്തിയിട്ടുള്ള യോർക്ഷയർ ആൻഡ് ഹംബർ റീജിയന്റെ മത്സരങ്ങൾ വീക്ഷിക്കുവാനായി
നാഷണൽ കമ്മറ്റിയിലെയും മറ്റു റീജിയണൽ കമ്മറ്റികളിലെയും ഭാരവാഹികൾ എത്തിച്ചേരുമെന്നത് മത്സരാർഥികളിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്.

സെനിത് സോളിസിറ്റേഴ്സ്, ലൈഫ് ലൈൻ, ജെ എം പി സോഫ്റ്റ് വെയർ, കോഡി ഗ്യാസ്, ഏഡൻസ് ഫ്രഷ് ഫിഷ്, ചാക്കോ കോട്ടേജ്, ക്രിസ്റ്റൽ മീഡിയ, ഹീലിംഗ് ഹാൻഡ് മസ്സാജ് സെന്റർ, തെക്കൻസ് ടെസ്റ് ഓഫ് ഇന്ത്യ, ടാലെന്റ്റ് സ്റ്റഡി സെന്റർ, ജിയ ട്രാവൽസ്, മുതലായവർ പ്രായോജകരാകുന്ന കലാമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ കമ്മറ്റി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more