1 GBP = 129.29
breaking news

മാഞ്ചസ്റ്ററില്‍ പത്തനംതിട്ട മൈലപ്ര സ്വദേശി  ബിനു പാപ്പച്ചന്‍(52) നിര്യാതനായി 

മാഞ്ചസ്റ്ററില്‍ പത്തനംതിട്ട മൈലപ്ര സ്വദേശി  ബിനു പാപ്പച്ചന്‍(52) നിര്യാതനായി 

മാഞ്ചസ്റ്റര്‍ ടിമ്പെര്‍ലിയില്‍ താമസിച്ചിരുന്ന മലയാളിയായ ബിനു പാപ്പച്ചൻ(52) നിര്യാതനായി.  പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി സ്വദേശിയും പൊൻമേലിൽ തെക്കേതിൽ കുടുംബാംഗവുമായ ബിനു പാപ്പച്ചൻ (52 വയസ്) ആണ് വിടവാങ്ങിയത്. കോവിഡ് കാലം മുതല്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു ബിനു. ഏറെക്കാലത്തെ ചികിത്സകള്‍ക്കൊടുവില്‍ ശ്വാസകോശം മാറ്റിവയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അതിനു സാധിച്ചില്ല. തുടര്‍ന്ന് ഓക്‌സിജന്റെ സഹായത്തോടെയായിരുന്നു ജീവിച്ചിരുന്നത്.

എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഓക്‌സിജന്റെ അളവ് കൂടുകയും ശ്വാസംമുട്ടലുണ്ടാവുകയും ചെയ്തതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ   ഇന്നലെ വൈകിട്ടും അദ്ദേഹം കാണാനെത്തിയവരോട് സംസാരിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

മാഞ്ചസ്റ്ററില്‍ ബീമാൻ സ്റ്റോഴ്സ് എന്ന പേരിൽ കട  നടത്തുകയായിരുന്നു ബിനു. എന്നാല്‍ അസുഖം കലശലായതിനെ തുടർന്ന്  കട വിൽക്കുകകയും തുടര്‍ന്ന് ടാക്‌സി ഡ്രൈവറായും ജോലി ചെയ്തു വരികയായിരുന്നു. എന്നാല്‍ അതും അധികനാൾ മുന്നോട്ടു കൊണ്ടുപോകാനായില്ല. വിഥിന്‍ഷോ ഹോസ്പിറ്റലില്‍ നഴ്‌സായ ലിനിയാണ് ഭാര്യ. മൂത്തമകള്‍ ഷാരോൺ കീൽ യൂണിവേഴ്സിറ്റിയിൽ ഫാർമസി കോഴ്സ് വിദ്യാർത്ഥിനിയാണ്. ഇളയ മകള്‍ സയോന എ ലെവല്‍ വിദ്യാര്‍ത്ഥിനിയാണ്. 

ബിനു പാപ്പച്ചൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശാലോം പെന്തകോസ്തൽ ചർച്ച് അംഗമാണ്. ഫ്യൂണറൽ യുകെയിൽ നടത്തുമെന്നാണ് ചർച്ച്മായി ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി ചർച്ചിനോടൊപ്പം, മാഞ്ചസ്റ്ററിലെ മലയാളി സമൂഹവും കൂടെയുണ്ട് .

ബിനു പാപ്പച്ചന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, പി ആർ ഒ കുര്യൻ ജോർജ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, റീജിയണൽ പ്രസിഡൻ്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, എം എം സി എ പ്രസിഡൻ്റ് റോസ്ബിൻ സെബാസ്റ്റ്യൻ, സെക്രട്ടറി ജയൻ ജോൺ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more