യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള ഒക്ടോബർ 18 ന് റെയ്‌ലിയിൽ; ആയിരത്തിലധികം കലാപ്രതിഭകൾ മാറ്റുരക്കും; തിങ്കളാഴ്ച്ച രജിസ്ട്രേഷൻ ആരംഭിക്കും.
Sep 19, 2025
സാജൻ പടിക്കമാലിൽ(പി ആർ ഒ, ഈസ്റ്റ് ആംഗ്ലിയ റീജിയൻ )
ബെഡ്ഫോർഡ്: യു.കെ. മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ, ‘യുക്മ’യുടെ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 23 അംഗ അസോസിയേഷനുകളിൽ നിന്ന് ആയിരത്തിലധികം കലാപ്രതിഭകൾ പങ്കെടുക്കുന്ന ഈ മഹോത്സവം ഒക്ടോബർ 18-ന് ശനിയാഴ്ച്ച റെയ്‌ലിയിൽ വിപുലമായ രീതിയിൽ അരങ്ങേറും. മത്സരാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ നടപടികൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും.
ഈസ്റ്റ് ആംഗ്ലിയയിലെ ഏറ്റവും വലിയ ജന പങ്കാളിത്തത്തോടെയും അത്യാവേശകരമായ മത്സരങ്ങളിലൂടെയും ശ്രദ്ധേയമായ കലാമേളകളുടെ മികവുറ്റ വേദിയാവും ഇത്തവണ ദി സ്വയനെ പാർക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുക. കലാസൗഹൃദ സദസ്സിനുമുന്നിൽ സ്വന്തം കലാപ്രതിഭ തെളിയിക്കാനും, മറ്റു കലാകാരരുടെ അവതരണങ്ങൾ ആസ്വദിക്കാനും, സൗഹൃദവും സഹകരണവും പങ്കുവെയ്ക്കാനുമുള്ള അപൂർവ അവസരമാകും ഈ കലാമേള. കലാകാരുടെ പ്രതിഭയും, ഭാവനയും, കഴിവും നിറഞ്ഞ വർണ്ണമഴയായിരിക്കും മത്സരവേദിയിൽ സാക്ഷ്യം വഹിക്കുക.
കലാകാരെ മത്സരവേദിയിലേക്ക് നയിക്കുവാനും, പ്രോത്സാഹിപ്പിക്കാനുമായി അംഗ അസോസിയേഷനുകൾ സജീവമാണ്. ഒപ്പം വിജയ കിരീട പ്രതീക്ഷയും. അത്യാവേശകരമായ മത്സരങ്ങളും, കലാവൈവിധ്യത്തിന്റെ വിസ്മയവും നിറഞ്ഞ സുവർണവേളയായി റെയ്‌ലിയിലെ വേദി മാറുമ്പോൾ എല്ലാ കലാസ്നേഹികളെയും കലാമേളയിലേക്കു സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ജോബിൻ ജോർജ് – 07574674480
ജെയ്‌സൺ ചാക്കോച്ചൻ – 07359477189
ഭുവനേഷ് പീതാബരൻ – 07862273000
സുമേഷ് അരവിന്ദാക്ഷൻ – 07795977571
Venue:
The Swayne Park School, Sir Walter Raleigh Drive, Rayleigh, Essex, SS6 9BZ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages