1 GBP = 127.54
breaking news

ഗ​സ്സ ന​ഗ​രത്തിൽ കരയാക്രമണം കടുപ്പിച്ച് ഇ​സ്രാ​യേ​ൽ

ഗ​സ്സ ന​ഗ​രത്തിൽ കരയാക്രമണം കടുപ്പിച്ച് ഇ​സ്രാ​യേ​ൽ

ഗ​സ്സ സി​റ്റി: വം​ശ​ഹ​ത്യ​യെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ സ്ഥി​രീ​ക​ര​ണ​ത്തി​നു​പി​ന്നാ​ലെ ഗ​സ്സ സി​റ്റി​യി​ൽ തു​ട​ക്ക​മി​ട്ട ക​ര​യാ​ക്ര​മ​ണം കൂ​ടു​ത​ൽ ക​ടു​പ്പി​ച്ച് ഇ​സ്രാ​യേ​ൽ. ആ​യി​ര​ക്ക​ണ​ക്കി​ന് സൈ​നി​ക​രും നി​ര​വ​ധി ടാ​ങ്കു​ക​ളും ന​ഗ​ര​ത്തി​ലു​ട​നീ​ളം ഭീ​ക​ര​ത തു​ട​രു​ക​യാ​ണ്. ഇ​ന്റ​​ർ​നെ​റ്റ്, ഫോ​ൺ സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി പു​റം​ലോ​ക​വു​മാ​യി ബ​ന്ധം മു​റി​ച്ചു​ക​ള​ഞ്ഞാ​ണ് ക​ര, വ്യോ​മ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഉ​ന്മൂ​ല​നം ന​ട​ത്തു​ന്ന​ത്.

10 ല​ക്ഷ​​ത്തോ​ളം പേ​ർ ക​ഴി​ഞ്ഞ ഗ​സ്സ സി​റ്റി​യി​ലെ നൂ​റു​ക​ണ​ക്കി​ന് കെ​ട്ടി​ട​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ​ക്കി​ടെ ത​ക​ർ​ക്ക​പ്പെ​ട്ടു. ല​ക്ഷ​ങ്ങ​ൾ ഇ​തി​ന​കം നാ​ടു​വി​ട്ട പ​ട്ട​ണ​ത്തി​ൽ​നി​ന്ന് ഇ​പ്പോ​ഴും കൂ​ട്ട​പ്പ​ലാ​യ​നം തു​ട​രു​ക​യാ​ണ്. ഇ​വി​ടേ​ക്ക് ഇ​ന്ധ​ന​മെ​ത്തി​ക്കു​ന്ന​ത​ട​ക്കം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​സ്രാ​യേ​ൽ മു​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഗ​സ്സ സി​റ്റി​യി​ൽ ബു​ധ​നാ​ഴ്ച 38 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഷാ​തി അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ ബോം​ബി​ങ്ങി​ൽ മാ​താ​വും കു​ഞ്ഞും നു​സൈ​റാ​ത്ത് ക്യാ​മ്പി​ലെ ആ​ക്ര​മ​ണ​ത്തി​ൽ ഗ​ർ​ഭി​ണി​യ​ട​ക്കം മൂ​ന്നു​പേ​രും കൊ​ല്ല​പ്പെ​ട്ടു. ഗ​സ്സ​യി​ലു​ട​നീ​ളം മ​ര​ണം 51 ആ​ണ്. പ​ട്ട​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് നാ​ടു​വി​ടാ​ൻ 48 മ​ണി​ക്കൂ​ർ നേ​രം താ​ൽ​ക്കാ​ലി​ക വ​ഴി അ​നു​വ​ദി​ച്ച​താ​യി ഇ​സ്രാ​യേ​ൽ അ​റി​യി​ച്ചു.

അ​തി​നി​ടെ, ഗ​സ്സ ന​ഗ​ര​ത്തി​ലു​ള്ള​വ​ർ​ക്ക് സു​ര​ക്ഷി​ത താ​വ​ള​മാ​യി നി​ശ്ച​യി​ച്ച മ​വാ​സി​യി​ലെ ത​മ്പി​ൽ ഇ​സ്രാ​യേ​ൽ സേ​ന ന​ട​ത്തി​യ ബോം​ബി​ങ്ങി​ൽ അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ഗ​സ്സ പൂ​ർ​ണ​മാ​യി പി​ടി​യി​ലൊ​തു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക പ​ട്ട​ണ​മാ​യ ഗ​സ്സ സി​റ്റി​യി​ലും ക​ഴി​ഞ്ഞ ദി​വ​സം ക​ര​യാ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, ക്വാ​ഡ്കോ​പ്ട​റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ അ​യ​ച്ചും ന​ഗ​ര​ത്തി​ലു​ട​നീ​ളം ​വ​ൻ​നാ​ശം തീ​ർ​ത്ത ഇ​സ്രാ​യേ​ൽ ഇ​പ്പോ​ഴും ബോം​ബി​ങ് തു​ട​രു​ക​യാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more