1 GBP = 126.74
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ18ന് സാലിസ്ബറിയിൽ; സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കും

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ18ന് സാലിസ്ബറിയിൽ; സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കും

സുജു ജോസഫ്, പിആർഒ യുക്മ സൗത്ത് വെസ്റ്റ്

സാലിസ്ബറി: യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി വിവിധ റീജിയണുകളിൽ കലാമേളകൾക്ക് ഈ മാസം അവസാനത്തോടെ തുടക്കമാകും. യുകെ മലയാളികളുടെ കാലാഭിരുചികൾ മാറ്റുരയ്ക്കപ്പെടുന്ന യുക്മ കലാമേളകൾ ഇതിനകം തന്നെ പ്രവാസികൾക്കിടയിൽ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു.

നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 18ന് സാലിസ്ബറിയിൽ വച്ചാകും നടത്തപ്പെടുക. റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസ്സോസിയേഷനാകും ഇക്കുറിയും കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുക. തുടർച്ചയായി ഇത് നാലാം തവണയാണ് റീജിയണൽ കലാമേളയ്ക്ക് സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്നത്. സാലിസ്ബറിയിലെ ഗൊഡോൾഫിൻ സ്‌കൂളിൽ നാല് വേദികളിലായി രാവിലെ എട്ടു മണി മുതൽ വൈകുന്നേരം എട്ടു മണി വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

മത്സരങ്ങൾ സംബന്ധിച്ച ഇ മാനുവൽ ഇതിനകം തന്നെ അംഗ അസോസിയേഷനുകളിൽ എത്തിച്ച് നൽകിയിരുന്നു. രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങളും രജിസ്‌ട്രേഷൻ ലിങ്കുകളും വരും ദിവസങ്ങളിൽ തന്നെ അംഗ അസ്സോസിയേഷനുകൾക്ക് ലഭ്യമാക്കുമെന്ന് സെക്രട്ടറി ജോബി തോമസ് അറിയിച്ചു.

നാനൂറിലേറെ മത്സരാർത്ഥികളെ പ്രതീക്ഷിക്കുന്ന കലാമേള വേദിയിൽ ഇക്കുറിയും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് പ്രസിഡന്റ് സുനിൽ ജോർജ്ജ് അറിയിച്ചു. വിശാലമായ സൗജന്യ കാർപാർക്കിംഗ് സൗകാര്യമുള്ള ഗൊഡോൾഫിൻ സ്‌കൂളിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണശാലയും ഒരുക്കുന്നുണ്ട്. റീജിയണൽ കലാമേള ഇക്കുറിയും വൻ വിജയമാക്കുവാൻ എല്ലാ കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ്, ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more