1 GBP = 126.77
breaking news

നോർവിച്ച് അസ്സോസ്സിയേഷൻ ഓഫ് മലയാളീസ് ഓണാഘോഷം യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥി; SMS സട്ടൻ കോൾഡ്ഫീൽഡ്, MAN നോർത്താംപ്ടൺ ഓണാഘോഷങ്ങളിൽ യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥി; സട്ടൻ കോൾഡ്ഫീൽഡിൽ യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം വിശിഷ്ടാതിഥി; BMKA ബെഡ്ഫോർഡിൽ യുക്മ ജോയിൻ്റ് സെക്രട്ടറി റെയ്മോൾ നിധീരി മുഖ്യാതിഥി.

നോർവിച്ച് അസ്സോസ്സിയേഷൻ ഓഫ് മലയാളീസ് ഓണാഘോഷം യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥി; SMS സട്ടൻ കോൾഡ്ഫീൽഡ്, MAN നോർത്താംപ്ടൺ ഓണാഘോഷങ്ങളിൽ യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥി; സട്ടൻ കോൾഡ്ഫീൽഡിൽ യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം വിശിഷ്ടാതിഥി; BMKA ബെഡ്ഫോർഡിൽ യുക്മ ജോയിൻ്റ് സെക്രട്ടറി റെയ്മോൾ നിധീരി മുഖ്യാതിഥി.

കുര്യൻ ജോർജ്ജ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 

നോർവിച്ച് അസ്സോസ്സിയേഷൻ ഓഫ് മലയാളീസ് ഓണാഘോഷം ‘ഓണം 2025’ ഇന്ന്, യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥി. ഈസ്റ്റ് ആംഗ്ളിയ റീജിയനിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിൽ ഒന്നായ നോർവിച്ച് അസ്സോസ്സിയേഷൻ ഓഫ് മലയാളീസിൻ്റെ ഓണാഘോഷം ‘ഓണം 2025’ വിപുലമായ പരിപാടികളോടെ ഇന്ന് നടത്തപ്പെടുകയാണ്. നോർവിച്ചിലെ ലാങ്ലെയ് പാർക്ക് ആൾസ്റ്റൻ സെൻ്ററിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയാകും. അസ്സോസ്സിയേഷൻ പ്രസിഡൻ്റ് സിജി സെബാസ്റ്റ്യൻ ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.

സിജി സെബാസ്റ്റ്യൻ (പ്രസിഡൻ്റ്), ആൻ്റണി ജെയിംസ് (സെക്രട്ടറി), സിജി ജോർജ്ജ് (ട്രഷറർ), ജയ്സൺ ജോർജ്ജ് (വൈസ് പ്രസിഡൻ്റ്), ജീസ് കുര്യൻ (ജോയിൻ്റ് സെക്രട്ടറി), കൾച്ചറൽ സെക്രട്ടറിമാരായ ദന ജോൺ, ഷീന ജെസ്സോസ്, സ്പോർട്സ് സെക്രട്ടറിമാരായ അജേഷ് ജോസ്, ജോജോ ഏക്കൻ എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് ഓണാഘോഷ പരിപാടികൾക്ക് ഒരുക്കങ്ങൾ നടത്തി വരുന്നത്.

സട്ടൻ കോൾഡ്ഫീൽഡ് മലയാളി സംഗമം (SMS) ഓണാഘോഷം ഇന്ന്, യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥി. യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം വിശിഷ്ടാതിഥി.

യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിൽ ഒന്നായ സട്ടൻ കോൾഡ്ഫീൽഡ് മലയാളി സംഗമത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ഇന്ന് നടത്തപ്പെടുകയാണ്. സട്ടൻ കോൾഡ്ഫീൽഡിൽ ഇന്ന് നടക്കുന്ന ഓണാഘോഷ പരിപാടികളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥിയായി പങ്കെടുക്കും. യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം ഓണാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുമ്പോൾ യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് അഡ്വ. ജോബി പുതുക്കുളങ്ങര പ്രത്യേക ക്ഷണിതാവായിരിക്കും. 

SMS പ്രസിഡൻ്റ് ബാബു തോട്ടം, സെക്രട്ടറി ബിനു ബേബി, ട്രഷറർ ജോജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വിപുലമായ ഓണാഘോഷ പരിപാടികൾക്ക് ഒരുക്കങ്ങൾ നടത്തുന്നത്.

മലയാളി അസ്സോസ്സിയേഷൻ ഓഫ് നോർത്താംപ്ടൻ (MAN) ഓണാഘോഷം ഇന്ന്; യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥി.

യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ പ്രമുഖ അസ്സോസ്സിയേഷനുകളിൽ ഒന്നായ മലയാളി അസ്സോസ്സിയേഷൻ ഓഫ് നോർത്താംപ്ടണിൻ്റെ (MAN) ഓണാഘോഷം ‘ഓണം 2025’ വിപുലമായ പരിപാടികളോടെ ഇന്ന് നോർത്താംപ്ടണിൽ വെച്ച് നടത്തപ്പെടുകയാണ്. ‘ഓണം 2025’ ഓണാഘോഷത്തിലെ മുഖ്യാതിഥിയായി യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ പങ്കെടുക്കും.

രക്ഷാധികാരി ഡോ. റോയി മാത്യു, പ്രസിഡൻ്റ് സുരേഷ് കുമാർ, സെക്രട്ടറി സാം വർഗ്ഗീസ്, ട്രഷറർ സുരേഷ് ശങ്കരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ‘ഓണം 2025’ ൻ്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.

BMKA ബെഡ്ഫോർഡ് ഓണാഘോഷം ഓണം പൊന്നോണം 2025 ഇന്ന്; യുക്മ ജോയിൻ്റ് സെക്രട്ടറി റെയ്മോൾ നിധീരി മുഖ്യാതിഥി.

ബി.എം.കെ.എ. ബെഡ്ഫോർഡ് ഓണാഘോഷം ‘ഓണം പൊന്നോണം 2025’ ഇന്ന് ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ അഡിസൺ സെൻ്ററിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും. ഓണാഘോഷത്തിൽ യുക്മ ദേശീയ ജോയിൻ്റ് സെക്രട്ടറി റെയ്മോൾ നിധീരി മുഖ്യാതിഥിയാകും. യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയൻ പ്രസിഡൻ്റ് ജോബിൻ ജോർജ്ജ് ഓണാഘോഷ ചടങ്ങിൽ പങ്കെടുക്കും.

ഓണസദ്യയും വിവിധ കലാപരിപാടികളും ഉൾപ്പെടുത്തിയുള്ള ഓണാഘോഷത്തിന് ബി.എം.കെ.എ. ഭാരവാഹികളായ യൂജിൻ തോമസ് (പ്രസിഡൻ്റ്), വിഷ്ണു പി.ആർ.(സെക്രട്ടറി), മിഥുൻ ജോയി (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more