1 GBP = 126.51

ലോഗോ മത്സരം ആഗസ്റ്റ് 18 വരെ നീട്ടി; യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്ടോബർ 18 ന്,

ലോഗോ മത്സരം ആഗസ്റ്റ് 18 വരെ നീട്ടി; യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്ടോബർ 18 ന്,

ബെഡ്ഫോർഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേളക്കുള്ള ലോഗോ തിരഞ്ഞെടുക്കുന്നതിനായി സംഘടിപ്പിക്കുന്ന മത്സരം ആഗസ്റ്റ് 18 വരെ നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു. ഈസ്റ്റ് ആംഗ്ലിയായിലെ ഏറ്റവും ജനപ്രീതി ആർജ്ജിക്കുകയും, അനേകം കലാകാർ തങ്ങളുടെ പ്രതിഭ തെളിയിക്കുന്നതിനായി മാറ്റുരക്കുകയും, വൻ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയവും ആയി മാറിയ യുക്മ റീജണൽ കലാമേള ഒക്ടോബർ മാസം 18 ന് ശനിയാഴ്ച ഏറെ വിപുലമായി സംഘടിപ്പിക്കും. ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേളക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കവെ, കലാമേളക്കായുള്ള ലോഗോ ക്രിയേഷൻ മത്സരത്തിൽ പങ്കു ചേരുവാനുള്ള സമയം നീട്ടുന്നതായും, വിജയിക്ക് മനോഹരമായ ട്രോഫി, കലാമേളയുടെ പ്രൗഢ ഗംഭീര വേദിയിൽ വെച്ച് സമ്മാനിക്കുന്നതാണെന്നും റീജിയൻ പ്രസിഡന്റ് ജോബിൻ ജോർജ്, നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ജെയ്സൺ ചാക്കോച്ചൻ, റീജണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ എന്നിവർ അറിയിച്ചു. യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജൻ കോർഡിനേറ്ററായ സുമേഷ് അരവിന്ദാക്ഷൻ നേതൃത്വം നൽകും.

റീജണിൽ നിന്നുള്ള അംഗ അസോസിയേഷനുകളുടെ മെംബർമാർക്കാവും ലോഗോ മത്സരത്തിൽ പങ്കുചേരുവാൻ കഴിയുക. മത്സാർത്ഥികൾ തങ്ങൾ രൂപകല്പന ചെയ്ത ലോഗോ ആഗസ്റ്റ് 18 നു മുമ്പായി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ നേതൃത്വത്തിന് uukmaeastangliaregion@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു കൊടുക്കേണ്ടതാണ്.

ഈസ്റ്റ് ആംഗ്ലിയായിലെ മലയാളി അംഗ അസോസിയേഷനുകളിലെ, മെംബർമാരുടെ കലാചാതുര്യം കണ്ടെത്തുന്നതിനും, അവരുടെ ക്രിയേറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ലോഗോ മത്സരം ഒരുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:

ജോബിൻ ജോർജ് – 07574674480
ജെയ്‌സൺ ചാക്കോച്ചൻ – 07359477189
ഭുവനേഷ് പീതാബരൻ – 07862273000
സുമേഷ് അരവിന്ദാക്ഷൻ – 07795977571

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more