1 GBP = 126.51

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ ക്രിക്കറ്റ് ടൂർണമെന്റും ഫുഡ് ഫെസ്റ്റും ആഗസ്റ്റ് 17 ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി; പ്രൈം സ്പോൺസറായി ലൈഫ് ലൈൻ പ്രൊട്ടക്ട്

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ ക്രിക്കറ്റ് ടൂർണമെന്റും ഫുഡ് ഫെസ്റ്റും ആഗസ്റ്റ് 17 ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി; പ്രൈം സ്പോൺസറായി ലൈഫ് ലൈൻ പ്രൊട്ടക്ട്

സുജു ജോസഫ്, പിആർഒ യുക്മ സൗത്ത് വെസ്റ്റ്

പ്ലിമത്: യുക്മ സൗത്ത് വെസ്റ്റ് റീജിയണും പ്ലിമത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന് ഇനി നാല് ദിനം കൂടി. ആഗസ്റ്റ് 17 ഞായറാഴ്ച്ച രാവിലെ എട്ടു മണിമുതൽ പ്ലിമത്തിലെ പ്ലിംപ്ടൺ ക്രിക്കറ്റ് ക്ലെബ്ബിൽ നടക്കുന്ന ക്രിക്കറ്റ് ടൂര്ണമെന്റിനും ഫുഡ് ഫെസ്റ്റിനും പ്രൈം സ്പോൺസറായി ഇക്കുറിയെത്തുന്നത് ലൈഫ് ലൈൻ പ്രൊട്ടക്ട് മോർട്ടഗേജ് & ഇൻഷുറൻസ് സർവീസസാണ്. മട്ടാഞ്ചേരി റെസ്റ്റോറന്റ് ടോണ്ടൻ, റേഡിയോ ലൈം, ജിയ ട്രാവൽസ്, പിഎംസി ആർക്കിടെക്ടറൽ ഡിസൈൻസ്, ശ്രീ ഡിസൈൻസ്, ലോമ എഡ്യൂക്കേഷണൽ കൺസൾട്ടന്റസ്, ട്രിൻറ് യുകെ പ്രിന്റിംഗ് കമ്പനി, ലാ & ലയേഴ്‌സ് സോളിസിറ്റേഴ്സ് എന്നിവരാണ് ടൂർണമെന്റിന്റെ കോ-സ്‌പോൺസർമാർ.

എട്ടോളം ടീമുകൾ രണ്ടു പൂളുകളിലായി മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ വിജയികളെ കാത്തിരിക്കുന്നത് ക്യാഷ് അവാർഡുകളും ട്രോഫികളും. ഫൈനലിൽ വിജയികളാകുന്നവർക്ക് 801പൗണ്ടും ട്രോഫിയും സമ്മാനിക്കും. രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 401 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 151 പൗണ്ടും ട്രോഫിയുമായിരിക്കും സമ്മാനമായി ലഭിക്കുക. ടോർക് ചലഞ്ചേഴ്‌സ് സിസി, സൗത്താംപ്ടൺ ഇലവൻ, റോയൽ സ്‌ട്രൈക്കേഴ്‌സ് സീറ്റൻ, പ്ലിമത് റോയൽസ്, ടിസിസി വെസ്റ്റോൺ, പിഎംഎ, പിഎംസിസി ഇലവൻ, റോയൽ ഡെവൺ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

വിശാലമായ പ്ലിമത്തിലെ പ്ലിംപ്റ്റൻ ക്രിക്കറ്റ് ക്ലെബ്ബിൽ കുടുംബങ്ങളുമായെത്തുന്നവർക്ക് ദിവസം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് സംഘാടകർ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. സ്വാദിഷ്ടമായ വിവിധ തരം നാടൻ കേരളീയ വിഭവങ്ങളുടെ കലവറയും ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി സംഘാടകർ ഒരുക്കുന്നുണ്ട്.

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ ക്രിക്കറ്റ് ടൂർണമെന്റ് & ഫുഡ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ് വ്യക്തമാക്കി. ടൂർണമെന്റ് വൻ വിജയമാക്കുവാൻ ഏവരെയും ഹാർദ്ദവമായി പ്ലിമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ്, സെക്രട്ടറി ജോബി തോമസ്, ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ, ജോയിന്റ് സെക്രട്ടറി സാനി മൈക്കിൾ തുടങ്ങിയവർ അറിയിച്ചു.

ടൂർണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം: PLIMPTON CRICKET CLUB, PLYMPTON, PLYMOUTH, PL7 2AS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more