1 GBP = 126.74
breaking news

മാഞ്ചസ്റ്ററിൽ മരണമടഞ്ഞ പി.ടി.ദീപുവിൻ്റെ (47) സംസ്കാരം നാട്ടിൽ നടത്തി…..

മാഞ്ചസ്റ്ററിൽ മരണമടഞ്ഞ പി.ടി.ദീപുവിൻ്റെ (47) സംസ്കാരം നാട്ടിൽ നടത്തി…..

മാഞ്ചസ്റ്ററിൽ ജൂൺ 6 ന് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പിറവം പാമ്പാക്കുട മേമ്മുറി സ്വദേശി പുലിക്കുന്ന്മലയിൽ ദീപുവിൻ്റെ സംസ്കാരം ഇന്നലെ ഉച്ചയ്ക്ക് ശേഷം ദീപുവിൻ്റെ കുടുംബ വീടിനോട് ചേർന്ന് നടത്തി. വ്യാഴാഴ്ച രാവിലെ എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിച്ച മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ ദീപുവിൻ്റെ കുടുംബ വീട്ടിൽ എത്തിച്ചു.

യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ ദീപുവിൻ്റെ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൽദോ ബാബു വട്ടക്കാടൻ, സാമൂഹിക പ്രവർത്തക സിബി പൌലോസ് എന്നിവർ ദീപുവിൻ്റെ ഭവനത്തിലെത്തിയിരുന്നു. കുടുംബത്തിൻ്റെ അഭ്യർത്ഥന പ്രകാരം യുകെയിലെ സുമനസ്സുകളായ മലയാളികളുടെ സഹകരണത്തോടെ യുക്മയാണ് ദീപുവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തത്. 

‘ദീപുവിൻ്റെ ഭാര്യ നിഷ, മക്കളായ കൃഷ്ണപ്രിയ, വിഷ്ണുദത്തൻ, സേതുലക്ഷ്മി, ദീപുവിൻ്റെ ഏക സഹോദരൻ പി.ടി.അനൂപ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ ദീപുവിന് അന്ത്യയാത്രാ മൊഴിയേകിയത് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ്. പ്രദേശത്തെ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പടെ നൂറ് കണക്കിനാളുകൾ ദീപുവിന് അന്തിമോപചാരമർപ്പിക്കുവാൻ പുലിക്കുന്ന്മലയിൽ ഭവനത്തിലെത്തിയിരുന്നു. 

ദീപുവിൻ്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അഭ്യർത്ഥന മാനിച്ച് യുക്മ ചാരിറ്റി സമാഹരിച്ച തുകയിൽ നിന്നും മൃതദേഹം നാട്ടിലെത്തിക്കുവാൻ ചിലവായതിന് ശേഷമുള്ള തുക കുടുംബത്തിന് കൈമാറുന്നതാണെന്ന് യുക്മ നേതൃത്വം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more