യുക്മ യോർക്ഷയർ ആൻൻ്റ് ഹംബർ റീജിയൻ ക്രിക്കറ്റ് ടൂർണമെൻ്റ് ഒരുക്കങ്ങൾ പൂർത്തിയായി.
Aug 01, 2025
യുക്മ യോർക് ഷെയർ ആൻ്റ് ഹംബർ റീജിയനിൽ ഇദം പ്രഥമമായി നടത്തുന്ന ക്രിക്കറ്റ് ടൂർണ്ണമെൻ്റ് ശനിയാഴ്ച ആഗസ്റ്റ് 2, ന് രാവിലെ 8.30 ന് ഗ്രിംസ് ബിയിലെ കിൽബി യിൽ തുടക്കമാകും.
ഗ്രീംസ് ബി കേരളൈറ്റ്സ് അസ്സോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന ഈ ഈ മത്സരത്തിൻ്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.
12 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെൻ്റ് നാഷ്ണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശ്രീ വർഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്യും. മത്സരങ്ങളുടെ ഒരുക്കങ്ങൾ എല്ലാം തന്നെ സമയ ബന്ധിതമായി പൂർത്തിയാക്കി മത്സരത്തിനായി ഒരുങ്ങി ഇരിക്കുകയാണ് റീജിയണിലെ ക്രിക്കറ്റ് പ്രേമികൾ.
നാല് ഗ്രൂപ്പുകളായി പന്ത്രണ്ട് ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങളിൽ ഹൾ, ഷെഫീൽഡ്, ചെസ്റ്റർഫീൽഡ്, യോർക്ക്, റോതർഹാം വേക്ഫീൽഡ്, ബസറ്റ് ലോ, സ്കൻതോർപ്പ്, ബ്രാട് ഫോർട്, ഗ്രിംസ് ബി, ബാർൺസലി, ലീഡ്സ് എന്നിവർ മാറ്റുരയ്ക്കും.
രാവിലെ 8 മണിക്കാരംഭിക്കുന്ന മത്സരത്തിൽ റീജിയണിലെ എല്ലാ അസോസിയേഷനുകളും പങ്കെടുക്കും. താഴെ പറയുന്നവർ അന്നേ ദിവസം ടൂർണമെൻ്റിനു നേതൃത്വം നൽകുമെന്ന് റീജിയണൽ പ്രസിഡൻ്റ് അറിയിച്ചു. റജിസ്ട്രേഷൻ: അജു തോമസ്, ഡോ. ശീതൾ മാർക്ക്, ബിജി മോൾ രാജു സ്കോർ റൈറ്റിംഗ് മാനുവൽ: ഹരി കൃഷ്ണൻ & അരുൺ ഡൊമിനിക് ബൌൺഡറി അറേഞ്ച്മെൻ്റ്സ് : ജോസ് വർഗീസ് , എൽദോ ഏബ്രഹാം, ബാബു സെബാസ്റ്റൻ, റൂബിച്ചൻ ജോസഫ് ഫോട്ടോഗ്രഫി: വിമൽ ജോയ് കമൻട്രി: ആതിര മജ്നു, സുജീഷ് പിള്ള ഫസ്റ്റ് ഏയ്ഡ്: അലീന അലക്സ്
ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, മോസ്റ്റ് വാല്യുബിൾ പ്ലെയർ. മാൻ ഓഫ് ദി മാച്ച് എന്നീ സമ്മാനങ്ങൾക്കു് പുറമെ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമിനും അംഗങ്ങൾക്കും ക്യാഷ് പ്രൈസും ട്രോഫികളും മെഡലുകളും ലഭിക്കുന്നതായിരിക്കും.
സെനിത് സോളിസിറ്റേഴ്സ്, സണ്ണി പ്രോപ്പർട്ടീസ്, ഹോളിസ്റ്റിക് കെയർ എന്നിവരാണ് സ്പോൺസേഴ്സ്. മത്സരങ്ങൾ ആസ്വദിക്കാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനുമായി റീജിയണിലെ എല്ലാ കായിക പ്രേമികളുടെയും സാന്നിധ്യം സാദരം സ്വാഗതം ചെയ്തു കൊള്ളുന്നു.
പുതിയ യു.കെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ സുവര്‍ണാവസരം: പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്റര്‍ നയിക്കുന്ന പ്രത്യേക സെഷന് യു.എന്‍.എഫ് ദേശീയ കോണ്ഫ്രന്സില് നിര്‍ണ്ണായകമായ സെഷനാകും /
click on malayalam character to switch languages