1 GBP = 126.59

യുകെ മലയാളികളുടെ പിതാവ് ഓ.ജെ. ചാണ്ടി ഒഴാക്കൽ (ബേബി – 73) നാട്ടിൽ നിര്യാതനായി….

യുകെ മലയാളികളുടെ പിതാവ് ഓ.ജെ. ചാണ്ടി ഒഴാക്കൽ (ബേബി – 73) നാട്ടിൽ നിര്യാതനായി….

പൂഞ്ഞാർ ഒഴാക്കൽ ഓ.ജെ. ചാണ്ടി (ബേബി – 73) അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (വ്യാഴം) 11 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ തീക്കോയി പുതനപ്രക്കുന്നേൽ മേരിക്കുട്ടി ചാണ്ടി. 

മക്കൾ യുകെ മലയാളികളായ സുധ പ്രിൻസ് (ബോൺമൌത്ത്), യുകെയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായ പ്രസാദ് ഒഴാക്കൽ (ബേബി പ്രസാദ്, സതാംപ്ടൺ), സ്മിത ഷിനു (ബോൺമൌത്ത്). മരുമക്കൾ: പ്രിൻസ് ജേക്കബ്ബ് മഠത്തിക്കുന്നേൽ കാണക്കാരി (ബോൺമൌത്ത്), ഷോമ ബാബു പനച്ചിനാനിക്കൽ തൊടുപുഴ (സതാംപ്ടൺ), ഷിനു സിറിയക്ക് കിഴക്കേക്കാലായിൽ മുട്ടുചിറ (ബോൺമൌത്ത്).

പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, യുക്മ ലെയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, യുക്മ ചാരിറ്റി സെക്രട്ടറി ഷാജി തോമസ്, യുക്മ ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, സൌത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജിപ്സൺ തോമസ്, സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ ……

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more