1 GBP = 128.90
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്ടോബർ 18 ന്; ലോഗോ മത്സരത്തിൽ പങ്കുചേരുവാൻ അവസരം

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്ടോബർ 18 ന്; ലോഗോ മത്സരത്തിൽ പങ്കുചേരുവാൻ അവസരം

ബെഡ്ഫോർഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള ഒക്ടോബർ മാസം 18 നു വിപുലമായി സംഘടിപ്പിക്കുന്നു. ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേളക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കവെ, കലാമേളക്കായുള്ള ലോഗോ ക്രിയേഷൻ മത്സരത്തിൽ പങ്കു ചേരുവാൻ അവസരം ഒരുക്കുന്നതായും, വിജയിക്ക് ട്രോഫി സമ്മാനിക്കുന്നതാണെന്നും റീജിയൻ പ്രസിഡന്റ് ജോബിൻ ജോർജ്, നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ജെയ്സൺ ചാക്കോച്ചൻ, റീജണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ എന്നിവർ അറിയിച്ചു. യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജൻ കോർഡിനേറ്ററായി സുമേഷ് അരവിന്ദാക്ഷൻ കലാമേളയ്ക്ക് നേതൃത്വം വഹിക്കും.

റീജണിൽ നിന്നുള്ള അംഗ അസോസിയേഷനുകളുടെ മെംബർമാർക്ക് മത്സരത്തിൽ പങ്കുചേരാവുന്നതാണ്. ലോഗോ കോമ്പിറ്റെഷനിൽ വിജയിക്കുന്നവർക്ക് കലാമേള വേദിയിൽ വെച്ച് ട്രോഫി സമ്മാനിക്കുന്നതാണ്. രൂപകല്പന ചെയ്ത ലോഗോ ആഗസ്റ്റ് 15 നു മുമ്പായി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ നേതൃത്വത്തിന് uukmaeastangiliaregion@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു കൊടുക്കേണ്ടതുമാണ്. വിജയികളെ ഓഗസ്റ്റ് 20നു പ്രഖ്യാപിക്കും.

യു കെ യിലെ മലയാളി അസ്സോസ്സിയേഷനുകളുടെ കൂട്ടായ്മ്മയായ യുക്മ അതിന്റെ മെമ്പർമാരുടെ ക്രിയേറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുന്നതിനും, അതിനായി അവസരം ഒരുക്കുന്നതിനുമായിട്ടാണ് ഇത്തരത്തിൽ മത്സരം ഒരുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:

ജോബിൻ ജോർജ് – 07574674480
ജെയ്‌സൺ ചാക്കോച്ചൻ – 07359477189
ഭുവനേഷ് പീതാബരൻ – 07862273000
സുമേഷ് അരവിന്ദാക്ഷൻ – 07795977571

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more