1 GBP = 127.29
breaking news

ബ്രിട്ടനിൽ കുറഞ്ഞ വോട്ടിംഗ് പ്രായം പതിനാറാക്കും; അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് നിയമം പ്രാബല്യത്തിൽ വരുത്തുമെന്ന് സർക്കാർ

ബ്രിട്ടനിൽ കുറഞ്ഞ വോട്ടിംഗ് പ്രായം പതിനാറാക്കും; അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് നിയമം പ്രാബല്യത്തിൽ വരുത്തുമെന്ന് സർക്കാർ

ലണ്ടൻ: ബ്രിട്ടനിൽ വോട്ടിംഗ് പ്രായം പതിനാറാക്കുമെന്ന ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്‌ദാനം നടപ്പിലാകുന്നു. വോട്ടിംഗ് പ്രായം കുറയ്ക്കാനുള്ള പദ്ധതി പ്രകാരം, പതിനാറും 17 ഉം വയസ്സുള്ളവർക്ക് അടുത്ത പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കഴിയുന്ന തരത്തിൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് സർക്കാർ.

പുതിയ തിരഞ്ഞെടുപ്പ് ബില്ലിലൂടെ അവതരിപ്പിക്കുന്ന നിരവധി നടപടികളുടെ ഭാഗമാണ് പ്രായപരിധി.
യുകെ നൽകുന്ന ബാങ്ക് കാർഡുകൾ ഉൾപ്പെടുത്തി വോട്ടർ ഐഡിയുടെ രൂപങ്ങൾ വിപുലീകരിക്കുക, ഓട്ടോമാറ്റിക് വോട്ടർ രജിസ്ട്രേഷനിലേക്ക് നീങ്ങുക, വിദേശ ഇടപെടലുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ സംഭാവനകളെക്കുറിച്ചുള്ള നിയമങ്ങൾ കർശനമാക്കുക എന്നിവയാണ് മറ്റ് മാറ്റങ്ങൾ.

സ്കോട്ട്ലൻഡിലെയും വെയിൽസിലെയും തദ്ദേശ കൗൺസിൽ തിരഞ്ഞെടുപ്പുകൾക്കും സെനെഡ്, സ്കോട്ടിഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്കും ഏറ്റവും കുറഞ്ഞ വോട്ടിംഗ് പ്രായം നിലവിൽ 16 ആണ്. എന്നിരുന്നാലും, യുകെ പാർലമെന്റ്, ഇംഗ്ലണ്ടിലെ തദ്ദേശ തിരഞ്ഞെടുപ്പുകൾ, വടക്കൻ അയർലണ്ടിലെ എല്ലാ തിരഞ്ഞെടുപ്പുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് തിരഞ്ഞെടുപ്പുകൾക്ക് ഇത് 18 ആണ്.

1969 ലായിരിന്നു കുറഞ്ഞ വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആയി കുറച്ചത്. യുകെയിലുടനീളം വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കുന്നത് വോട്ടർമാരുടെ എണ്ണത്തിലും ഏറ്റവും വലിയ മാറ്റമായിരിക്കും വരുത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more