1 GBP = 116.63
breaking news

ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാസ്‌ളീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും  സംയുക്തതിരുന്നാൾ ജൂലായ് 3,4,5,6 7 തീയതികളിൽ……

ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാസ്‌ളീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും  സംയുക്തതിരുന്നാൾ ജൂലായ് 3,4,5,6 7 തീയതികളിൽ……

ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാസ്‌ളീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും  സംയുക്തതിരുന്നാൾ ജൂലായ് 3,4,5,6 7 തീയതികളിൽ സമുചിതമായി ആഘോഷിക്കും.

ജൂലായ് 3  വ്യാഴം   വൈകുന്നേരം 5:30 മണിക്ക് മദർ ഓഫ് ഗോഡ് പള്ളിവികാരിയും സെന്റ്അൽഫോൻസാ സീറോ മലബാർ മിഷൻ ഡയറക്ടറുമായ ഫാദർ ഹാൻസ് പുതിയകുളങ്ങര കൊടിമരം വെഞ്ചരിച്ചു  കോടിയേറ്റുകയും ദിവ്യബലി അർപ്പിക്കും 

ജൂലായ്‌ 4 വെള്ളിയാഴ്‌ച വൈകുന്നേരം 5:30യ്ക്ക് വിശുദ്ധ കുർബാനയും ലദീഞ്ഞും ശേഷം വാഹനങ്ങളുടെ വെഞ്ചിരിപ്പും നടക്കുന്നതാണ് ..

ജൂലായ് 5 ശനിയാഴ്‌ച രാവിലെ 11:30യ്ക്ക് സെന്റ് ഗബ്രിയേൽ മിഷൻ ഡാർബി വികാരി ഫാദർ ജോസഫ് കളത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുര്ബാനയും ലദീഞ്ഞും ശേഷം 1 മണിക്ക് സ്‌നേഹവിരുന്നും നടക്കും .തുടർന്ന് കലാസാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയ  ഇടവക ദിനാഘോഷങ്ങൾ നടക്കും .

ജൂലായ് 6 ഞായർ വൈകുന്നേരം 3 മണിക്ക് നടക്കുന്ന തിരുന്നാൾ കുർബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും തുടർന്ന് ലദീഞ്ഞും പ്രദിക്ഷണവും തുടർന്ന് ഉത്പന്നലേലവും   നടക്കും .

ജൂലായ് 7 തിങ്കളാഴ്‌ച ലെസ്റ്റർ ഇടവക തിരുന്നാളിന്  സമാപനം കുറിച്ചുകൊണ്ട് വിശുദ്ധ കുർബാനയും. ലദീഞ്ഞും തുടർന്ന് കൊടിയിറക്കവും നടക്കും .

യുകെയിലെ  മലയാളി കുടിയേറ്റകാലം മുതൽ പ്രശസ്തമാണ് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയവുംഅവിടുത്തെ ഇടവക തിരുന്നാളും  . മലയാളി എന്നും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സ്വന്തം നാട്ടിലെതിരുന്നാളാഘോഷങ്ങളുടെ ഒരു  പുനരവതരണമായാണ് വർഷങ്ങൾ മുൻപ് മുതൽ ലെസ്റ്ററിലെ പള്ളിപെരുനാൾ  നടന്ന് പോന്നത് . വിശ്വാസിസമൂഹവും തീക്ഷണതയോടെ  അണിചേരുന്ന തിരുകർമ്മങ്ങളും ഭക്തിസാന്ദ്രവുംപ്രൗഢഗംഭീരവുമായ പ്രദിക്ഷണവും  , ദേവാലയ പരിസരത്ത് ചിന്തിക്കടകളും നാടൻ ഭക്ഷണമൊരുക്കുന്നതട്ടുകടകളും . ദേവാലയമുറ്റത്ത് ഒരുങ്ങുന്ന വേദിയിൽ വേദിയിൽ നാട്ടിൽ നിന്നുമെത്തുന്ന പ്രശസ്തരായകലാകാരന്മാരുടെ കലാവിരുന്നും തുടർന്ന് വർണ്ണരാജികൾ വിരിയിക്കുന്ന ആകാശവിസ്മയങ്ങളും ഒക്കെനിറഞ്ഞതായിരുന്നു ലെസ്റ്ററിലെ യുകെയിലെങ്ങും പ്രശ്‌സതമായ ലെസ്റ്റർ തിരുന്നാൾ .

 ഇടവകജനമൊത്ത്‌ചേർന്നു  ഇടവകയിലെ   തിരുന്നാൾ  ദിനങ്ങൾ നാടിന്റെ ആത്മീയഉണർവ്വിനുള്ള അവസരമായിഉയർത്തുകയാണ് മദർ ഓഫ് ഗോഡ് ഇടവകയും ഫാദർ ഹാൻസ് പുതിയാകുളങ്ങര എന്ന ഇടയനും തീഷ്‌ണതയുള്ള  വിശ്വാസസമൂഹവും. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സമർപ്പിച്ചിരിക്കുന്ന ഈ പള്ളിൽ നടക്കുന്ന  ഇടവക തിരുന്നാളിന്റെ തിരുകർമ്മങ്ങളിൽ പങ്കുകൊണ്ടു ദൈവാനുഗ്രം പ്രാപിക്കാൻഎല്ലാ വിശ്വാസികളെയും  പള്ളി വികാരിയും ഇടവകസമൂഹ പ്രതിനിധികളും ഇടവക സമൂഹവും ക്ഷണിക്കുന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more