1 GBP = 113.67

ചോളി മലയാളി അസ്സോസ്സിയേഷൻ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സ്നേഹപൂക്കൾ ഏപ്രിൽ 26 ന്……ഉദ്ഘാടകൻ യുക്മ ദേശീയ ട്രഷറർ ഷീജോ വർഗ്ഗീസ്

ചോളി മലയാളി അസ്സോസ്സിയേഷൻ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സ്നേഹപൂക്കൾ ഏപ്രിൽ 26 ന്……ഉദ്ഘാടകൻ യുക്മ ദേശീയ ട്രഷറർ ഷീജോ വർഗ്ഗീസ്

ജോൺസൺ കളപ്പുരയ്ക്കൽ

ചോളി മലയാളി അസ്സോസ്സിയേഷൻറെ (CMA) ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ‘സ്നേഹപൂക്കൾ’ ഇന്ന് ഏപ്രിൽ 26 ശനിയാഴ്ച നടത്തപ്പെടുന്നു. ബക്‌ഷാ കമ്മ്യൂണിറ്റി സെൻററിൽ വൈകുന്നേരം 5 മണി മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ യുക്മ ദേശീയ ട്രഷറർ ഷീജോ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും.

നോർത്ത് വെസ്റ്റിലെ മികച്ച മ്യൂസിക് ഗ്രൂപ്പായ രാഗ ബ്ളെൻസിൻറെ ഗാനമേളയും ഡിജെയും ഈ ആഘോഷരാവിന് വർണ്ണപ്പകിട്ടാകും. യുകെയിലെ പ്രശസ്തരായ കലാകാരൻമാർ നേതൃത്വം കൊടുക്കുന്ന രാഗ ബ്ളെൻസ് യുകെ മലയാളികളുടെ പ്രിയപ്പെട്ട ട്രൂപ്പാണ്. സി.എം.എ അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ സ്നേഹപൂക്കൾക്ക് കൂടുതൽ മിഴിവേകും. 

ഏപ്രിൽ 26 ശനിയാഴ്ചയുടെ സായംസന്ധ്യ രാഗ ബ്ളെൻസിൻറെ ഗാനമേളയ്ക്ക് ഒപ്പം, അടിപൊളി ഡി ജെയ്ക്കൊപ്പം, കൊച്ച്കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾക്കൊപ്പം, CMA യുടെ സൌഹൃദ കൂട്ടായ്മയ്‌ക്കൊപ്പം ചിലവഴിക്കുവാനുള്ള ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പ്രോഗ്രാം കോർഡിനേറ്റേഴ്സായ ബിജു എബ്രാഹം, ഷൈനി ബിജു എന്നിവർ അറിയിച്ചു.

ചോളി മലയാളി അസ്സോസ്സിയേഷൻ ഇന്ന് സംഘടിപ്പിച്ചിരിക്കുന്ന ആഘോഷരാവ് സ്നേഹപൂക്കൾ ഒരു അവിസ്മരണീയ അനുഭവമാക്കുവാൻ ചോളിയിലും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവൻ മലയാളി കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി അസ്സോസ്സിയേഷൻ പ്രസിഡൻ്റ് ബിജു കുര്യൻ, സെക്രട്ടറി എൽദോ പൗലോസ് എന്നിവർ അറിയിച്ചു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more