ദീക്ഷയുടെ `The Dance of Apsaras’ ഈ വെള്ളിയാഴ്ച, ഏപ്രിൽ 25 വൈകുന്നേരം 6.30ന് യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു
Apr 24, 2025
ജോസഫ് കുര്യാക്കോസ്
ദീക്ഷയുടെ `The Dance of Apsaras’ ഈ വെള്ളിയാഴ്ച, ഏപ്രിൽ 25 — ന് വൈകുന്നേരം 6.30 -ന് ദീക്ഷയുടെ യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു . ‘The Dance of Apsaras’ നാട്യശാസ്ത്രത്തിൽ അധിഷ്ഠിതമായി വിഭാവനം ചെയ്തെടുത്ത മനോഹരമായ ഒരു മ്യൂസിക്കൽ തിയേറ്റർ ആണ് . ഇന്ത്യൻ ‘മിതോളജിയിലെ’ അപ്സരസുന്ദരിമാരുടെ ‘കഥകൾ’ നാട്യശാസ്ത്രത്തിന്റെ തത്വങ്ങളുംസാങ്കേതികവിദ്യകളും ഉപയോഗിച്ച് വികസിപ്പിച്ചെടുത്തിരിക്കുന്നു ദീക്ഷയുടെ Founder- director – ഉം ആർട്ടിസ്റ്റിക് ഡയറക്ടറും കൊറിയോഗ്രാഫറുമായ ആരതി അരുൺ.
പുരാതനക്ഷേത്രങ്ങളിൽ കാണുന്ന ബിംബങ്ങളിൽ അധിഷ്ഠിതമായ ‘കരണങ്ങളും’ അവയുടെ വകഭേദങ്ങളും നർത്തകിമാരുടെ ചലനങ്ങളിൽ കാണാം. നാട്യശാസ്ത്രത്തിലെ ‘അഭിനയകലയുടെ’ പ്രയോഗങ്ങൾ ഈ നൃത്തശിൽപ്പത്തിലെ അഭിനേതാക്കളിലും ദർശിക്കാവുന്നതാണ്. കഴിഞ്ഞ 4 വര്ഷങ്ങളായി താൻ നാട്യശാസ്ത്രത്തിൽ നടത്തുന്ന പഠനങ്ങളും (Dr. Sujatha Mohan — ന്റെ കീഴിൽ ), 2018 മുതൽ ഗുരു ശ്രീമയി വെമ്പട്ടിയുടെ (കുച്ചിപ്പുടി ആർട്ട് അക്കാഡമി , ചെന്നൈ) അടുത്ത് നിന്നും തുടരുന്ന കൊറിയോഗ്രഫി പഠനവും തന്നെ ഈ നൃത്തശിൽപ്പമൊരുക്കുവാൻ സഹായിച്ചിട്ടുണ്ടെന്ന് ആരതി പറയുന്നു . ബിർമിംഗ്ഹാമിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ കലാസംഘടനയായ Arts Consortium ‘OVAL’ – ലെ Indian Arts Leader ആയ ആരതി അരുൺ സംഗീതാധ്യാപികയും നൃത്താധ്യാപികയും കൂടിയാണ്. അതു പോലെ ദീക്ഷയുടെ Lead Instructor, Project Lead എന്നീ റോളുകളും സമയോചിതമായി നിർവഹിക്കുന്നു .
‘The Dance of Apsaras’ -ന്റെ music direction, stage direction എന്നിവ നിർവഹിച്ചത് ദീക്ഷയുടെ മറ്റൊരു ഡയറക്ടറും അറിയപ്പെടുന്ന musician-മായ ബ്രയൻ എബ്രഹാം ആണ്. മ്യൂസിക് പ്രൊഡ്യൂസർ കൂടിയായ ബ്രയൻ ‘Seban’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നു. ദീക്ഷയുടെ മൂന്നാമത്തെ ഡയറക്ടർ ആയ ജോസഫ് കുര്യാക്കോസ് ഈ നൃത്തശിൽപ്പത്തിൽ പ്രമുഖ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘The Dance of Apsaras’ – ലെ നർത്തകിമാരുടെയും, അഭിനേതാക്കളുടെയും വിവരങ്ങൾ ചുവടെ ചേർക്കുന്നു. നർത്തകിമാർ: ആരതി അരുൺ, മീരാ മഹേഷ്, അനു മധു നമ്പ്യാർ, ദീപ്തി വിജയൻ, പ്രിയാ ആനന്ദ്, സിനൈറ്റാ മറിയം പനയ്ക്കൽ, മിത്രാ മഹേഷ്, നന്ദാ നിശാന്ത്.
അഭിനേതാക്കൾ: ജോസഫ് കുര്യാക്കോസ്, പ്രകാശ് മേനോൻ, അർജുൻ രവീന്ദ്രൻ, രൂപീന്ദർ കൗർ,വിനോദ് കുമാർ .
ഫോട്ടോഗ്രഫി: ജോ ഐപ്പ് , വീഡിയോഗ്രഫി : തോമസ് കളപ്പുരയിൽ , നിവേദ് മുരളി. ആർട്സ് കൗൺസിൽ ഇംഗ്ലണ്ടാണ് ഈ നൃത്ത ശിൽപ്പം നാഷണൽ ലോട്ടറി ഗ്രാന്റ് വഴി ഫണ്ട് ചെയ്തതും സപ്പോർട്ട് ചെയ്തതും. കൊവൻട്രി യൂണിവേഴ്സിറ്റിയുടെ ഡാൻസ് റിസർച്ച് ടീം (Moving Online – Ontology & Ownership of Internet Dances) , OVAL , Purbanat CIC , Art SEN crafts CIC , Ample mortgages, Radio Lime എന്നിവരായിരുന്നു ഈ നൃത്തശിൽപ്പത്തിന്റെ പാർട്നേർസ് . അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ദീക്ഷയുടെ നൃത്തശിൽപ്പങ്ങൾ ആഗോളതലത്തിൽ പ്രേക്ഷകരുടെ അംഗീകാരങ്ങളും നിരൂപകരുടെ പ്രശംസകളും ലഭിച്ചിട്ടുള്ളവയാണ് . ദീക്ഷയുടെ നൃത്തഗാനശിൽപ്പ ങ്ങളുടെ ഭാഗമാകുവാൻ ആഗ്രഹിക്കുന്ന ഒരു artist, art student ആണ് നിങ്ങളെങ്കിൽ , നിങ്ങൾക്ക് ചെയ്യാവുന്നത് അവരുടെ music & dance course – കളിൽ enrol ചെയ്ത്, അവരുടെ നാട്യശാസ്ത്രത്തിൽ അധിഷ്ഠിതമായുമുള്ള പഠനരീതികൾ അഭ്യസിക്കുക എന്നതാണ് . ഇപ്രകാരം അവരുടെ ശിക്ഷണത്തിലൂടെ അവരുടെ നിലവാരത്തിലേയ്ക്കുയരുകയും നൃത്ത,ഗാനശിൽപ്പങ്ങളിൽ audition -ൽ മുൻഗണന ലഭിക്കുകയും ചെയ്യും . ദീക്ഷയുടെ Online Course – കൾ:
1)Natya- 5 months, Certificate Course 2)Bharatanatyam- Diploma course,1 year 6 months 3)Kuchipudi- Diploma Course,1 year 6 months 4)Carnatic Music – Diploma Course,1 year 6 months 5)Natya – Diploma Course, 1year 6 months. എല്ലാ course – കളും Griffin College London, (UCAS/ Credit points). കൂടാതെ Cofton Village Hall, Cofton Hackett, B45 8PD -ൽ regular, in-person ക്ലാസ്സുകളും May 2025- ൽ ആരംഭിക്കുന്നു . കൂടുതൽ വിവരങ്ങൾക്കായി 07455276367 എന്ന നമ്പറിൽ contact ചെയ്യുക. deekshaa.arts@gmail . com -ൽ email അയയ്ക്കുകയും ചെയ്യാം. ദീക്ഷയുടെ ‘സമർപ്പണ’ (8-ആം വർഷം) എന്ന പ്രസിദ്ധമായ Annual Indian Arts Festival, March 29 -ന് Dudley Evolve Theatre – ൽ അരങ്ങേറി. യു. കെ – യിലെ അറിയപ്പെടുന്ന ഗായികയും Senior Histopathologist- മായ Dr. Sherin Jos ആയിരുന്നു മുഖ്യാതിഥി. കഴിഞ്ഞ വർഷത്തെ മുഖ്യാതിഥി കവി ശ്രീകാന്ത് താമരശ്ശേരിയായിരുന്നു . തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരും കലാകാരികളും പങ്കെടുത്തിരുന്ന ഈ കലാസന്ധ്യയിൽ യു .കെ — യിൽ ഇന്ത്യൻ കലാരൂപങ്ങൾക്ക് സമഗ്ര സംഭാവനകൾ നൽകിയ ആദരണീയരായ ആർട്ടിസ്റ്റുകൾക്ക് ‘Deekshaa Awards 2025’ – 4 കാറ്റഗറികളിലായി നൽകി ആദരിക്കുകയും ചെയ്തു.
മിഡ്ലാൻഡ്സിലെ മികച്ച കലാസ്ഥാപനമായ ദീക്ഷ മ്യൂസിക് , ഡാൻസ് എന്നിവയിൽ മികച്ച ട്രെയിനിംഗ് നൽകുകയും അത്യുജ്ജലമായ നൃത്ത — സംഗീതശിൽപ്പങ്ങൾ ഒരുക്കുകയും ചെയ്യുന്നത് കൂടാതെ നിരവധി മ്യൂസിക് & ഡാൻസ് വർക്ക്ഷോപ്പുകളും മറ്റ് കലാപരമായ പരിപാടികളും ആർട്ടിസ്റ്റുകൾക്കും വിദ്യാർത്ഥികൾക്കും കലാസ്വാദകർക്കുമായി ഒരുക്കാറുണ്ട്. ദീക്ഷയുടെ പ്രവർത്തനങ്ങളെക്കുറിച്കൂടുതൽ അറിയുവാൻ അവരുടെ Website, social media എന്നിവ സന്ദർശിക്കുക . Website:www.deekshaa.co.uk , Instagram: @deekshaa. arts , Facebook: Deekshaa, YouTube: Deekshaa. ‘The Dance of Apsaras’ ഈ വെള്ളിയാഴ്ച സംപ്രേഷണം ചെയ്യുന്ന link: https://www.youtube.com/watch?v=fsPwBegGahI
click on malayalam character to switch languages