1 GBP = 113.51
breaking news

ജെബിൻ സെബാസ്റ്റ്യൻ്റെ ഭൗതിക ശരീരം ഇന്ന് മാഞ്ചസ്റ്ററിൽ പൊതുദർശത്തിന്….യുകെ മലയാളി സമൂഹം അന്ത്യയാത്രാമൊഴിയേകും;  തിരുക്കര്‍മങ്ങള്‍ക്ക്  മാര്‍ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാര്‍മ്മികനാകും

ജെബിൻ സെബാസ്റ്റ്യൻ്റെ ഭൗതിക ശരീരം ഇന്ന് മാഞ്ചസ്റ്ററിൽ പൊതുദർശത്തിന്….യുകെ മലയാളി സമൂഹം അന്ത്യയാത്രാമൊഴിയേകും;  തിരുക്കര്‍മങ്ങള്‍ക്ക്  മാര്‍ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാര്‍മ്മികനാകും

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ ജെബിന്‍ സെബാസ്റ്റിന് ഇന്ന് യുകെ മലയാളി സമൂഹം ഒത്തുചേര്‍ന്ന് അന്ത്യ യാത്രാമൊഴിയേകും. വൈകുന്നേരം നാലുമുതല്‍ ഏഴ് വരെയാണ് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുക്കര്‍മങ്ങളും പൊതുദർശനവും നടക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷൻ  മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകും. ഇടവക വികാരി ഫാ.ജോസ് കുന്നുംപുറവും മറ്റ് വൈദികരും സഹകാര്‍മ്മികരാകും. വൈകുന്നേരം മൂന്നുമണിയോടെ ജെബിന്റെ ഭവനത്തില്‍ മൃതദേഹം എത്തിക്കും. ഫാ.ജോസ് കുന്നുംപുറത്തിലിന്റെ നേതൃത്വത്തില്‍ ഭവനത്തില്‍ നടക്കുന്ന പ്രാർത്ഥനകളെ  തുടര്‍ന്ന് വൈകുന്നേരം നാലുമണിയ്ക്ക് സെന്റ് ആന്റണീസ് ദേവാലയത്തില്‍  ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സ് മൃതദേഹം എത്തിക്കും.

തുടര്‍ന്ന് ദേവാലയ കവാടത്തില്‍ ഇടവക വികാരി റവ.ഫാ.ജോസ് കുന്നുംപുറവും  പാരിഷ് കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് മൃതദേഹം  പ്രാര്‍ത്ഥനകളോടെ സ്വീകരിക്കും. അള്‍ത്താരക്ക് മുന്നില്‍ എത്തിക്കുന്ന മൃതദേഹം തുടര്‍ന്ന് 5.15 വരെ  പൊതുദര്‍ശനത്തിനും അന്ത്യോപചാരം അര്‍പ്പിക്കുന്നതിനും സാധിക്കുന്നതാണ്. 

ജെബിന്‍ ജോലി ചെയ്തിരുന്ന വിഥിന്‍ഷോ ഹോസ്പിറ്റല്‍, യുക്മ, എം എം സി എ തുടങ്ങി മാഞ്ചസ്റ്ററിലെ വിവിധ അസോസിയേഷനുകളെയും സന്നദ്ധ സംഘടനകളെയും പ്രതിനിധീകരിച്ചു പ്രതിനിധികള്‍ അനുശോചനം രേഖപ്പെടുത്തും.

5.30 PM ന് പരേതന്റെ ആത്മശാന്തിക്കായുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷൻ  മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകും. മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറവും മറ്റ് വൈദികരും സഹകാർമികരാകും. ദിവ്യബലിയ്ക്കും ഒപ്പീസിനും ശേഷം 6.30 മുതൽ 7 മണി വരെ വീണ്ടും പൊതു ദർശനത്തിന് അവസരമുണ്ടായിരിക്കും. ദിവ്യബലിയും തിരുക്കർമ്മങ്ങളും നടക്കുന്ന സമയം പൊതുദർശനം ഉണ്ടായിരിക്കുന്നതല്ല.

നാളെ വെള്ളിയാഴ്ച എമിറേറ്റ്‌സ് വിമാനത്തില്‍ ജെബിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ നാട്ടിലെത്തുന്ന മൃതദേഹം കുടുംബാഗങ്ങള്‍ ഏറ്റുവാങ്ങുകയും തുടര്‍ന്ന് കാപ്പുംതല, ഫാത്തിമ്മാപുരം സെന്റ് മേരീസ് ദേവാലയത്തിലെ കുടുംബക്കല്ലറയില്‍ മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്യും.

വൈകുന്നേരം 4 മുതൽ 7 വരെ  സെന്റ് ആന്റണിസ് പള്ളിയിൽ പൊതുദർശനത്തിന്  എത്തുന്നവർക്ക് വാഹനങ്ങൾ തൊട്ടടുത്തുള്ള  സെന്റ്. ആന്റണിസ് സ്കൂൾ ഗ്രൗണ്ടിൽ  പാർക്ക്‌ ചെയ്യാവുന്നതാണ്.  വൈകുന്നേരം 4 മണി മുതൽ ആയിരിക്കും സ്കൂൾ ഗ്രൗണ്ട് പാർക്കിംഗിന്  വേണ്ടി തുറക്കുക എന്ന കാര്യം പ്രത്യേകം അറിയിക്കുന്നു. നാലു മണിക്ക് മുൻപ് ആരും സ്കൂൾ ഗ്രൗണ്ടിൽ കൊണ്ട് പോയി വാഹനങ്ങൾ പാർക്ക്‌ ചെയ്യരുത് എന്നു ഭാരവാഹികൾ പ്രത്യേകം ഓർമിപ്പിക്കുന്നു.

മാഞ്ചസ്റ്റർ സെൻ്റ്.തോമസ് മിഷൻ ഇടവക വികാരി ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ, ടിങ്കിൾ ഈപ്പൻ, റോസ്ബിൻ സെബാസ്റ്റ്യൻ, ജോബിൻ, പാരിഷ് കമ്മറ്റിയംഗങ്ങൾ, വിവിധ കമ്മിറ്റികൾ എന്നിവരുടെ നേതൃത്വത്തിൽ പൊതുദർശനത്തിൻ്റെ ക്രമീകരണങ്ങൾ പൂർത്തിയായി. കഴിഞ്ഞ ദിവസം ഇടവക വികാരി ഫാ.ജോസ് കുന്നും പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ കൈക്കാരൻമാർ, പാരീഷ് കമ്മിറ്റിയംഗങ്ങൾ, മറ്റ് കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

ജെബിൻ സെബാസ്റ്റ്യന് ഏറ്റവും ഉചിതമായ യാത്രയയപ്പു നൽകാൻ സാധിക്കുന്ന എല്ലാവരും എത്തിച്ചേരണമെന്നും തിരുക്കർമ്മങ്ങൾക്കും, പൊതുദർശനത്തിനും എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടാകണമെന്നും വികാരി റവ. ഫാ. ജോസ് കുന്നുംപുറം അഭ്യർത്ഥിച്ചു.

പൊതുദർശനം നടക്കുന്ന സെൻ്റ്. ആൻ്റണീസ് ദേവാലയത്തിൻ്റെ വിലാസം:-

St. Antonys Church,

Dunkery Road,

Woodhouse Park,

Wythenshawe,

M22 0WR.

വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ:-

St. Antonys Primay School,

Dunkery Road,

Woodhouse Park,

Wythenshawe,

M22 0NT.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more