1 GBP = 109.59
breaking news

അമേരിക്കയില്‍ നിന്നുള്ള അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനം എത്തി; വിമാനത്തിൽ 112 പേർ

അമേരിക്കയില്‍ നിന്നുള്ള അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനം എത്തി; വിമാനത്തിൽ 112 പേർ


യുഎസിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനം അമൃത്സറിൽ എത്തി. 112 അധികൃത കുടിയേറ്റക്കാരുമായാണ് വിമാനം എത്തിയത്. ഇതുവരെ രാജ്യത്ത് തിരികെ എത്തിയവർ 333 പേർ. യുഎസിന്റെ സൈനിക വിമാനത്തിലാണ് സംഘമെത്തിയത്. യാത്രക്കാരിൽ 89 പുരുഷന്മാരും അവരിൽ 10 കുട്ടികളും നാല് കുട്ടികളടക്കം 23 സ്ത്രീകളും ഉൾപ്പെടുന്നു.

ഹരിയാനയിലാണ് ഏറ്റവും കൂടുതൽ മടങ്ങിയെത്തിയവർ, 44, ഗുജറാത്ത് (33), പഞ്ചാബ് (31), ഉത്തർപ്രദേശ് (2), ഹിമാചൽ പ്രദേശ് (1), ഉത്തരാഖണ്ഡ് (1) എന്നിങ്ങനെയാണ്. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാം ബാച്ചിനെ അമേരിക്ക നാടുകടത്തിയതിന് തൊട്ടുപിന്നാലെയാണിത് 112 യാത്രക്കാരുമായി സി-17 ബോയിംഗ് വിമാനം ഇന്ന് എത്തിയത്. രണ്ടാമത്തെ അമേരിക്കൻ സൈനിക വിമാനം ഇന്നലെ രാത്രി അമൃത്‌സറിൽ എത്തിയിരുന്നു.

പഞ്ചാബിൽ നിന്നുള്ള 67 പേരും ഹരിയാനയിൽ നിന്നുള്ള 33 പേരും വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത്, ഉത്തർ പ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു കശ്മിർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായിരുന്നു രണ്ടാം ഘട്ടത്തിലുണ്ടായിരുന്നത്. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more