1 GBP = 105.71
breaking news

പീറ്റർബൊറോയിൽ പുതിയ യൂണിറ്റുമായി ഓ ഐ സി സി (യു കെ); റോയ് ജോസഫ് പ്രസിഡന്റ്‌, സൈമൺ ചെറിയാൻ ജനറൽ സെക്രട്ടറി, ജെനു എബ്രഹാം ട്രഷറർ 

പീറ്റർബൊറോയിൽ പുതിയ യൂണിറ്റുമായി ഓ ഐ സി സി (യു കെ); റോയ് ജോസഫ് പ്രസിഡന്റ്‌, സൈമൺ ചെറിയാൻ ജനറൽ സെക്രട്ടറി, ജെനു എബ്രഹാം ട്രഷറർ 

റോമി കുര്യാക്കോസ് 

ബോൾട്ടൻ: അടുത്ത മൂന്ന് മാസം യൂണിറ്റ് / റീജിയനുകളുടെ രൂപീകരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ഓ ഐ സി സി (യു കെ), പീറ്റർബൊറോയിൽ തങ്ങളുടെ 

പുതിയ യൂണിറ്റ് രൂപീകരിച്ചു. 

ശനിയാഴ്ച സംഘടിപ്പിച്ച രൂപീകരണ സമ്മേളനത്തിൽ ഐക്യകണ്ഠമായാണ് പുതിയ ഭാരവാഹികൾ തെരഞ്ഞെടുക്കപ്പെട്ടത്.

നാഷണൽ വർക്കിങ് പ്രസിഡന്റ്‌ മണികണ്ഠൻ ഐക്കാട് യോഗനടപടികൾക്ക് നേതൃത്വം നൽകി. ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി പങ്കെടുത്തു പുതിയ യൂണിറ്റിനും ഭാരവാഹികൾക്കും ആശംസകൾ നേർന്നു. ദിവസങ്ങളുടെയിടയിൽ ഓ ഐ സി സി (യു കെ) – യുടെ നാലാമത്തെ യുണിറ്റിന്റെ രൂപീകരണമാണ് ഇന്നലെ സംഘടിപ്പിക്കപ്പെട്ടത്. 

പുതിയ ഭാരവാഹികൾ: 

പ്രസിഡന്റ്‌:

റോയ് ജോസഫ്

വൈസ് പ്രസിഡന്റുമാർ:

എബ്രഹാം കെ ജേക്കബ്

ജിജി ഡെന്നി

ജനറൽ സെക്രട്ടറി:

സൈമൺ ചെറിയൻ

ജോയിന്റ് സെക്രട്ടറിമാർ:

ദിനു എബ്രഹാം

സിബി അറക്കൽ

ട്രഷറർ 

ജെനു എബ്രഹാം 

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

അനുജ് മാത്യു തോമസ് 

സണ്ണി എബ്രഹാം

ജോബി മാത്യു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more