1 GBP = 110.61
breaking news

യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭ യു.കെ ഭദ്രാസനം – കഷ്ടാനുഭവാഴ്ച ആചരണം

യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭ യു.കെ ഭദ്രാസനം – കഷ്ടാനുഭവാഴ്ച ആചരണം

ഷിബി ചേപ്പനത്ത്, ലണ്ടൻ

യാക്കോബായ സുറിയാനി സഭ എല്ലാ വർഷത്തെപ്പോലെയും ഈ വർഷവും യു കെ ഭദ്രാസനത്തിലെ 45ൽ പരം ദേവാലയങ്ങളിൽ കഷ്ടാനുഭവാഴ്ച ശുശ്രൂഷകൾ
നടത്തുന്നതിനുള്ള പ്രാരംഭ ക്രമീകരണങ്ങൾ പൂർത്തിയാക്കി.

UK പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനി,
കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് മൊത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
കൂടാതെ ഭദ്രാസനത്തിലെ വൈദികരുടെ ഏകദിന ധ്യാനം April മാസം 14ന് മാഞ്ചെസ്റ്ററിലെ സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ കാലേകൂട്ടി ജോലി കാര്യങ്ങൾ ക്രമീകരിച്ച് ഹാശായുടെ ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ തക്കവണ്ണം ഒരുങ്ങണമെന്നും വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു.
MSOC UK COUNCIL.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more