1 GBP = 105.57
breaking news

ക്രിസ്തുമസ് ദിനത്തിൽ യു.കെ യിൽ മരണമടഞ്ഞ ദീപക്ക് ബാബുവിന്  ഇന്ന് നോട്ടിംഗ്ഹാം അന്ത്യാഞ്ജലിയേകും….. ഭൗതിക ശരീരം ജനുവരി 11 ന് നാട്ടിൽ സംസ്കരിക്കും

ക്രിസ്തുമസ് ദിനത്തിൽ യു.കെ യിൽ മരണമടഞ്ഞ ദീപക്ക് ബാബുവിന്  ഇന്ന് നോട്ടിംഗ്ഹാം അന്ത്യാഞ്ജലിയേകും….. ഭൗതിക ശരീരം ജനുവരി 11 ന് നാട്ടിൽ സംസ്കരിക്കും

ക്രിസ്തുമസ് ദിനത്തിൽ നോട്ടിംഗ്ഹാമിലെ വീട്ടിൽ വെച്ച് കുഴഞ്ഞ് വീഴുകയും ഹൃദയസ്തംഭനം മൂലം 26/12/2024 ന് സിറ്റി ഹോസ്പിറ്റലിൽ വെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്ത ദീപക്ക് ബാബുവിന്റെ ഭൗതീക ശരീരം നാട്ടിലേക്ക് നാളെ വ്യാഴാഴ്ച (09/01/2025)  അന്ത്യകർമ്മങ്ങൾക്കായി യാത്ര ആരംഭിക്കുന്നു. 

നാട്ടിലേക്ക് യാത്ര തിരിക്കും മുൻപ്, യുകെയിലുള്ള സുഹൃത്തുക്കൾക്കും, സഹപ്രവർത്തകർക്കും ദീപക്കിന്റെ ഭൗതികശരീരം അന്ത്യാേപചാരം അർപ്പിക്കുന്നതിനായുള്ള പൊതുദർശനം ഗെഡ്ലിങ്ങ് ക്രീമറ്റോറിയത്തിൽ NG4 4QH ൽ വെച്ച് ഇന്ന് ബുധനാഴ്ച്ച (08/01/2025) ഉച്ചകഴിഞ്ഞ് 3:00 മുതൽ 5:00 PM നടക്കും. 

നാട്ടിൽ, കൊല്ലം മങ്ങാട് പി.ഒ, വിദ്യാ നഗർ ദീപക്ക് നിവാസിൽ താമസിച്ചിരുന്ന ദീപക്ക് രണ്ട് വർഷം മുൻപാണ് ഭാര്യ നീതുവും ഏകമകൻ ദക്ഷിത് (കേശു, എട്ട് വയസ്സ്) ആയി നോട്ടിംഗ്ഹാമിലേക്ക് കുടിയേറിയത്. 

മരണപ്പെടുമ്പോൾ 40 വയസ്സായിരുന്ന ദീപക്കിന് നാട്ടിൽ അച്ഛൻ ശ്രീ. ബാബു. ജി. അമ്മ ശ്രീമതി. ജലജ കെ, സഹോദരങ്ങൾ ആയ ദിലീപ് കുമാർ ബാബു (ഭാര്യ: ജീതു മോഹൻ, മകൻ ഇയാൻ ദിലീപ്), ദിനേഷ് ബാബു എന്നിവരാണ് ഉള്ളത്. 

ദീപക്കിന്റെ മൃതദേഹത്തെ അദ്ദേഹത്തിന്റെ ഉറ്റ  സുഹൃത്തും കൊല്ലംകാരനുമായ ശ്രീ. ജെസിൻ ജേക്കബ് അനുയാത്ര ചെയ്യുന്നതും നാട്ടിൽ സഹോദരൻ ദിനേഷ് ബാബു മൃതദേഹം ഏറ്റു വാങ്ങുന്നതുമാണ്. 

ദീപക്കിന്റെ ഭാര്യയും മകനും ഇപ്പോൾ നാട്ടിലാണ്. ദീപക്കിന്റെ ഉറ്റ കുടുംബ സുഹൃത്തായ ശ്രീ. മുഹമ്മദ് ഹിലാനിയോടൊപ്പം ജനുവരി ഒന്നിന് ഇവരെ നാട്ടിലേക്ക് അയക്കുകയാണ് ചെയ്തത്.

നോട്ടിംഗ്ഹാമിലെ കലാസാംസ്കാരിക കൂട്ടായ്മയായ മുദ്ര ആർട്സിന്റെ ട്രഷറർ ആയിരുന്ന ദീപക്ക്, സേവനം യു.കെയുടെ മെമ്പറും പ്രവർത്തകനും ആയിരുന്നു. അവിശ്വസനീയമായ വേർപാടിൽ കുംടുംബത്തിന് സാന്ത്വനമായി യുക്മ അംഗ അസോസിയേഷനായ നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (NMCA) അഭ്യർത്ഥന പ്രകാരം, നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ, കലാ സാംസ്കാരിക കൂട്ടായ്മയായ മുദ്ര, സേവനം യു കെ എന്നീ സംഘടനകളുടെയും പിന്തുണയോടെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ (UCF) ആരംഭിച്ച ഫണ്ട് ശേഖരണം റെക്കോർഡ് വേഗത്തിൽ £27368 ദീപക്കിന്റെ ഭാര്യയുടെ ആക്കൗണ്ടിൽ സമാഹരിക്കുകയും ചെയ്തു. യുക്മയുടെ ഫണ്ട് സമാഹരണത്തോട് സഹകരിച്ച എല്ലാവരെയും പ്രത്യേകമായി ഓർക്കുകയും നന്ദി പറയുകയും ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. 

ദീപക്കിനെ യു.കെ യിൽ നിന്ന് അവസാനമായി നാട്ടിലേക്കു യാത്രയയക്കാനും അന്ത്യാേപചാരം അർപ്പിക്കുവാനും  സാധിക്കുന്ന എല്ലാ സുഹൃത്തുക്കളും, സഹപ്രവർത്തകരും, വിവിധ സംഘടനാ പ്രവർത്തകരും എത്തിച്ചേരണമെന്ന് പൊതു ദർശനത്തിൻ്റെ ചുമതലകൾ വഹിക്കുന്ന ഭാരവാഹികൾ അറിയിച്ചു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more