1 GBP = 107.22
breaking news

ബെറി മലയാളി കൾച്ചറൽ അസോസ്സിയേഷൻ്റെ  (BMCA ) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന്…. മേയർ ജെ പി ഖാലിദ് ഹുസെെൻ, കൗൺസിലർ ഉംറാനാ ഫാറൂക്ക്, അലക്സ് വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ

ബെറി മലയാളി കൾച്ചറൽ അസോസ്സിയേഷൻ്റെ  (BMCA ) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന്…. മേയർ ജെ പി ഖാലിദ് ഹുസെെൻ, കൗൺസിലർ ഉംറാനാ ഫാറൂക്ക്, അലക്സ് വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ

ബെറി മലയാളി കൾച്ചറൽ അസോസ്സിയേഷൻ്റെ നേതൃത്വത്തിൽ  (BMCA ) സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് നുവരി 4 ന് ( ഇന്ന്) ബെറി പോളീഷ് സെൻ്ററിൽ നടക്കും.

“ജിംഗിൾ ബഞ്ച് 2025” എന്ന് പേരിട്ട ആഘോഷപരിപാടിയിൽ BMCA അവതരിപ്പിക്കുന്ന “സ്നേഹപൂർവും BMCA”എന്ന പദ്ധതി യുടെ ഉൽഘാടനം  യുക്മ പബ്ലിക്ക് റിലേഷൻ ഓഫീസർ അലക്സ് വർഗീസ് നിർവ്വഹിക്കും.

BMCA യുടെ ലോഗോ പ്രദർശനം ബറി കൗൺസിൽ മേയർ  ജെ.പി  ഖാലിദ് ഹുസൈൻ നിർവ്വഹിക്കും.

ബറി ഈസ്റ്റ് വാർഡ് കൗൺസിലർ ഉംറാനാ ഫാറൂഖ് BMCA അംഗങ്ങൾക്ക് ക്രിസ്മസ് പുതുവത്സര സന്ദേശം നൽകും

ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന ജിംഗിൾ ബഞ്ച് 2025ൽ കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികൾ അരങ്ങേറും.  രാത്രി പത്ത് മണിക്ക്  ബെന്നി ജോസഫ് നയിക്കുന്ന DJ യോട് കൂടി പരിപാടി സമാപിക്കും.

ബറി മലയാളി കൾച്ചറൽ അസോസിയേഷൻ്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

പരിപാടി നടക്കുന്ന ഹാളിൻ്റെ വിലാസം:-

POLISH SOCIAL CENTRE,

BACK EAST STREET,

BURY,

BL9 0RU.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more