1 GBP = 106.96

“ആ ​ഹൃ​ദ​യ​ത്തി​ലൊ​രി​ടം കി​ട്ടി​യ​താ​ണ് ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യം’; എം.​ടി​യു​ടെ വി​യോ​ഗ​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി

“ആ ​ഹൃ​ദ​യ​ത്തി​ലൊ​രി​ടം കി​ട്ടി​യ​താ​ണ് ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യം’; എം.​ടി​യു​ടെ വി​യോ​ഗ​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി

കൊ​ച്ചി: എം ​ടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​യോ​ഗ​ത്തി​ൽ അ​തി വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി. എം​ടി​യു​ടെ ഹൃ​ദ​യ​ത്തി​ലൊ​രി​ടം കി​ട്ടി​യ​താ​ണ് സി​നി​മാ ജീ​വി​തം കൊ​ണ്ട് ത​നി​ക്കു ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​മെ​ന്ന് മ​മ്മൂ​ട്ടി കു​റി​ച്ചു . അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാം​ശ​മു​ള്ള നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ ഞാ​ന​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തൊ​ന്നും ഓ​ർ​ക്കു​ന്നി​ല്ലി​പ്പോ​ളെ​ന്നും വി​ശ​ദീ​ക​രി​ച്ച മ​മ്മൂ​ട്ടി, മ​ന​സ്സ് ശൂ​ന്യ​മാ​വു​ന്ന പോ​ലെ തോ​ന്നു​ന്നു​വെ​ന്നും തന്‍റെ ഇ​രു കൈ​ക​ളും മ​ല​ർ​ത്തി​വയ്ക്കു​ന്നു​വെ​ന്നും കു​റി​ച്ചു.

ചി​ല​രെ​ങ്കി​ലും പ​റ​യാ​റു​ണ്ട് എം.​ടി​യാ​ണ് മ​മ്മൂ​ട്ടി​യെ ക​ണ്ടെ​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞ മ​മ്മൂ​ട്ടി, എം ​ടി​ക്കൊ​പ്പ​മു​ള്ള അ​നു​ഭ​വ​വും പ​ങ്കു​വ​ച്ചു. ആ​ദ്യ​മാ​യി ക​ണ്ട ദി​വ​സം മു​ത​ൽ ആ ​ബ​ന്ധം വ​ള​ർ​ന്നെ​ന്നും സ്നേ​ഹി​ത​നെ​പ്പോ​ലെ, സ​ഹോ​ദ​ര​നെ​പ്പോ​ലെ അ​ത് പെ​രു​കി​യെ​ന്നും മ​മ്മൂ​ട്ടി കു​റി​ച്ചു.

നാ​ല​ഞ്ച് മാ​സം മു​മ്പ് എ​റ​ണാ​കു​ള​ത്ത് ഒ​രു പ്രോ​ഗ്രാ​മി​നി​ട​യി​ൽ കാ​ലി​ട​റി​യ അ​ദ്ദേ​ഹ​ത്തെ പി​ടി​ക്കാ​നാ​ഞ്ഞ എ​ന്റെ നെ​ഞ്ചി​ൽ ചാ​ഞ്ഞു നി​ന്ന​പ്പോ​ൾ, ആ ​മ​നു​ഷ്യ​ന്റെ മ​ക​നാ​ണു താ​നെ​ന്നു ത​നി​ക്ക് തോ​ന്നി​യെ​ന്നും മ​മ്മൂ​ട്ടി കു​റി​ച്ചു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.
സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more