1 GBP = 108.04
breaking news

സാൽഫോർഡ് മലയാളി വർഗീസ് തോമസിൻ്റെ പിതാവ് തോമസ് ദേവസി നിര്യാതനായി….

സാൽഫോർഡ് മലയാളി വർഗീസ് തോമസിൻ്റെ പിതാവ് തോമസ് ദേവസി നിര്യാതനായി….

സാൽഫോർഡ് മലയാളി അസോസിയേഷൻ അംഗം വർഗീസ് തോമസിന്റെ പിതാവ് മൂക്കന്നൂർ മാഞ്ഞാലി തോമസ് ദേവസി (81)  നിര്യാതനായി. ഭാര്യ പരേതയായ വെറോണിക്ക. ഡേവിസ് തോമസ്, വർഗീസ് തോമസ് (യുകെ), ജോയി തോമസ്, റാണി എന്നിവർ മക്കളും, വിൽ‌സൺ, ഷൈനി റോസിലിൻ, സിൽവി എന്നിവർ മരുമക്കളുമാണ് 

സംസ്‍കാര ശുശ്രൂഷകൾ ഇന്ന് വ്യാഴാഴ്ച (12/12/24) മൂന്ന് മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് അങ്കമാലി മുക്കന്നൂർ സെന്റ് മേരീസ് പള്ളിയിൽ അടക്കം ചെയ്യുന്നതാണ്.

വർഗീസിന്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്,  വൈസ് പ്രസിഡൻറ് ഷിജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ഔദ്യോഗിക വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം അഡ്വ. ജാക്സൻ തോമസ്,  യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്  ട്രെഷറർ ബിജു മൈക്കിൾ,സാൽഫോർഡ് മലയാളീ അസോസിയേഷൻ പ്രസിഡന്റ്‌ ബിനോയ്‌ മാത്യു, സെക്രട്ടറി സിജി ജാക്സൺ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more