1 GBP = 107.12
breaking news

ഫെബിൻ ഷാജിയുടെ ഭാര്യാപിതാവ് ജോം ജേക്കബ് നാട്ടിൽ നിര്യാതനായി

ഫെബിൻ ഷാജിയുടെ ഭാര്യാപിതാവ് ജോം ജേക്കബ് നാട്ടിൽ നിര്യാതനായി

യുക്മ മുൻ ട്രഷററും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിയുമായ ഷാജി തോമസിൻ്റെ മകൻ ഫെബിൻ ഷാജിയുടെ ഭാര്യാപിതാവ് തിരുവല്ല കുറ്റപ്പുഴയിൽ കൊട്ടാരത്തിൽ കുടുംബാംഗമായ പാട്ടപ്പറമ്പിൽ പരേതനായ പാപ്പച്ചൻ്റെ മകൻ ജോം ജേക്കബ് (62) നാട്ടിൽ നിര്യാതനായി. പരേതൻ നോയൽ എൻലിവയിൽ വാട്ട് സെക്സ്റ്റ് റബർ മീഡിയ ചീഫ് അനാലിസ്റ്റും മാനേജിംഗ് ഡയറക്ടറുമാണ്. കോട്ടയം റബർ ബോർഡ് സ്റ്റാറ്റിസ്റ്റിക്സ് & പ്ലാനിംഗ് വിഭാഗം ഡപ്യൂട്ടി ഡയറക്ടറും മലേഷ്യയിലെ ക്വാലാലംപൂർ ആസ്ഥാനമായുള്ള എ എൻ ആർ പി സി യുടെ സീനിയർ ഇക്കണോമിസ്റ്റും, കോട്ടയം ജേസീസിൻ്റെ മുൻ പ്രസിഡൻ്റുമായിരുന്നു. ഭാര്യ മല്ലപ്പള്ളി കാരയ്ക്കാട്ട് കുടുംബാംഗം ഡോളി. മക്കൾ ഡിമ്പിൾ മീരാ ജോം, ദീപക് ചാക്കോ ജോം. മരുമകൻ ഫെബിൻ ഷാജി താണ്ടാംപറമ്പിൽ, കാഞ്ഞിരപ്പള്ളി (മൂവരും യു കെ).

ഭൗതിക ശരീരം ഇന്ന് ചൊവ്വ (3/12/24) രാവിലെ ഭവനത്തിൽ എത്തിച്ച് ശുശ്രൂഷകൾക്ക് ശേഷം  സംസ്കാരം കിഴക്കൻ മുത്തൂർ സെൻ്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തി.

പരേതൻ്റെ വേർപാടിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ലെയ്സൺ ഓഫീസർ മനോജ് കുമാർ പിള്ള, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡൻറ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൻ തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ വേർപാടിൽ വേദനിക്കുന്ന  കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

സംസ്കാര ശുശ്രൂഷകൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more