1 GBP = 107.02
breaking news

തഞ്ചാവൂരിൽ അധ്യാപികയെ കുത്തിക്കൊന്ന സംഭവം; പ്രതി മദൻ റിമാൻഡിൽ

തഞ്ചാവൂരിൽ അധ്യാപികയെ കുത്തിക്കൊന്ന സംഭവം; പ്രതി മദൻ റിമാൻഡിൽ

തഞ്ചാവൂരിൽ മല്ലിപ്പട്ടത്ത് വിവാഭ്യർത്ഥന നിരസിച്ച അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി മദൻ റിമാൻഡിൽ. ടീച്ചറുടെ കുടുംബം ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു മാസം മുൻപ് എതിർപ്പ് അറിയിക്കുകയായിരുന്നുവെന്ന് പ്രതി മല്ലിപ്പട്ടണം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

തഞ്ചാവൂരിലെ മല്ലിപട്ടം ഗവണമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് അരും കൊല നടന്നത്. നാല് മാസം മുൻപാണ് രമണി സ്കൂളിൽ അധ്യാപികയായി ജോലിക്ക് കയറിയത്. പ്രതി മദൻ ഇവരോട് നിരവധി തവണ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. ചൊവ്വാഴ്ച ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കയ്യിൽ കരുതിയ കത്തിയുമായി മദൻ സ്കൂളിലെ സ്റ്റാഫ് റൂമിൽ നിന്ന് അധ്യാപിക രമണിയെ വിളിച്ചിറക്കുകയും അല്പസമയത്തെ സംഭാഷണത്തിന് ശേഷം യുവതിയുടെ കഴുത്തിൽ ഇയാൾ ആഞ്ഞുകുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രമണി മരിച്ചു. രക്ഷപെടാൻ ശ്രമിച്ച മദനെ അധ്യാപകർ ചേർന്ന് പിടികൂടിയാണ് പൊലീസിന് കൈമാറിയത്. സംഭവത്തിന്റെ ഞെട്ടലിലാണ് അധ്യാപകരും വിദ്യാർത്ഥികളും. സ്കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രിൻസിപ്പാൾ.കുട്ടികൾക്ക് കൗൺസിലിങ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും സ്കൂളുകളിലെ സുരക്ഷ വർധിപ്പിക്കുമെന്നും തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more