1 GBP = 107.32

ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

ഐ.സി.സി. പുരുഷ ടി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യൻ ബാറ്റർ തിലക് വർമ്മ മൂന്നാമത്. 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തിലക് വർമ്മ മൂന്നാമനായി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങും തിലകിന്റേതുതന്നെ. മലയാളി താരം സഞ്ജു സാംസണും റാങ്കിങ് മെച്ചപ്പെടുത്തി. പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ താരം 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തി.

ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് തിലകിന് മുന്‍പിലുള്ളത്. ടി20 റാങ്കിങ് ചരിത്രത്തില്‍ ആദ്യമായാണ് തിലക് ആദ്യ പത്തിനുള്ളിലെത്തുന്നത്. ഈമാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20-യില്‍ രണ്ട് സെഞ്ചുറികള്‍ നേടിയതാണ് റാങ്കിങ്ങിൽ മുന്നേറ്റം ഉണ്ടാക്കിയത്. നാലുമത്സരങ്ങളില്‍നിന്നായി 20 സിക്‌സ് സഹിതം 280 റണ്‍സാണ് തിലക് നേടിയിരുന്നത്.ഇന്ത്യ 3-1ന് ജയിച്ച പരമ്പരയിലെ താരം തിലകായിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്തേക്കിറങ്ങി. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഏഴാമതും. ഒരു സ്ഥാനം നഷ്ടമായ ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍ എട്ടാമതായി. പതും നിസ്സങ്ക, റഹ്മാനുള്ള ഗുര്‍ബാസ് എന്നിവര്‍ ഒമ്പതും പത്തും സ്ഥാനങ്ങളില്‍.

ബൗളര്‍മാരുടെ റാങ്കില്‍ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് ആദ്യ പത്തിലെത്തി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം ഒമ്പതാം സ്ഥാനത്താണ്. ഒരു സ്ഥാനം നഷ്ടമായ രവി ബിഷ്‌ണോയ് എട്ടാമത്. 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ 13-ാം റാങ്കിലെത്തി.ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ ഒന്നാമതെത്തി. അക്‌സര്‍ പട്ടേല്‍ 13-ാം സ്ഥാനത്തുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more