1 GBP = 106.96

‘മൂന്ന് വാർഡുകളല്ലേ ഒലിച്ചുപോയുള്ളൂ’; ഉരുൾപൊട്ടൽ ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരൻ

‘മൂന്ന് വാർഡുകളല്ലേ ഒലിച്ചുപോയുള്ളൂ’; ഉരുൾപൊട്ടൽ ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരൻ

കല്‍പ്ഫറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുന്തത്തെ നിസ്സാരവത്കരിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. മൂന്ന് വാർഡുകൾ മാത്രമല്ലെ ഒലിച്ചുപോയുള്ളു എന്നും ഒരു നാട് മുഴുവൻ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണ് എന്നും പറഞ്ഞായിരുന്നു ദുരന്തത്തെ മുരളീധരൻ നിസ്സാരവത്കരിച്ചത്. വൈകാരികമായി സംസാരിക്കുന്നതിൽ അർത്ഥമില്ല എന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.

മുരളീധരന്റെ ഈ പരാമർശത്തിനെതിരെ കല്‍പ്ഫറ്റ എംഎൽഎ ടി സിദ്ദിഖ് രംഗത്തുവന്നു. വി മുരളീധരന്റെ പ്രസ്താവന ദുരന്തത്തിൽ മരിച്ചവരെ അപമാനിക്കുന്നതാണ്. ബിജെപിയുടെ തനിനിറം ഒരിക്കൽ കൂടി വി മുരളീധരനിലൂടെ പുറത്തുവന്നു. ദുരന്തബാധിതരെ വഴിയിലിട്ട് അമ്മാനമാടാൻ കേന്ദ്രസർക്കാരിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

മുരളീധരന്റെ പ്രസ്താവന ദുരന്തത്തെ നിസാരവൽക്കരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. അടിയന്തര സഹായം നൽകാൻ എന്ത് റിപ്പോർട്ട് ആണ് ആവശ്യമെന്നും അതിന് വി മുരളീധരനും കേന്ദ്രസർക്കാരും മറുപടി പറയണമെന്നും ആവശ്യപ്പെട്ട സിദ്ദിഖ് സഹായവും ഇല്ല അപമാനിക്കുകയും ചെയ്യുന്നു എന്നത് അനുവദിക്കില്ലെന്നും വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more