1 GBP = 107.38

‘സാദിഖലി തങ്ങളെ രാഷ്ട്രീയമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്; ചിലര്‍ അത് വര്‍ഗീയ അജണ്ടയ്ക്കായി ഉപയോഗിക്കുന്നു’: എം വി ഗോവിന്ദന്‍

‘സാദിഖലി തങ്ങളെ രാഷ്ട്രീയമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്; ചിലര്‍ അത് വര്‍ഗീയ അജണ്ടയ്ക്കായി ഉപയോഗിക്കുന്നു’: എം വി ഗോവിന്ദന്‍

സാദിഖലി തങ്ങളെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് ലീഗ് നേതൃത്വം മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനമാക്കുയുള്ള വിശദീകരണമാണ് നല്‍കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റ് ആണ് എന്നര്‍ത്ഥം. അദ്ദേഹത്തെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ മനസിലാക്കാം. അതിന്റെ അപ്പുറം കടന്ന് ലീഗില്‍ തന്നെ വലിയ പ്രസക്തി ഒന്നും ലഭിക്കാത്ത ആളുകള്‍ സാദിഖലിയെ കുറിച്ച് പറഞ്ഞാല്‍ വിവരമറിയും എന്നുള്‍പ്പടെ പ്രതികരിക്കുന്നു. എന്തും പറയാന്‍ യാതൊരു ഉളുപ്പുമില്ലാത്ത പ്രചാരണ കോലാഹലമാണ് ചിലര്‍ നടത്തുന്നത് – എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി കൃത്യമായ രാഷ്ട്രീയ വിമര്‍ശനമാണ് ഉന്നയിച്ചതെന്നും ഉടനെ തന്നെ മതപരമായ വികാരം രൂപപ്പെടുത്താന്‍ വേണ്ടിയുള്ള വര്‍ഗീയ അജണ്ട ചിലയാളുകള്‍ കൈകാര്യം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും തടങ്കല്‍ പാളയത്തിലാണ് ലീഗ് ഉള്ളതെന്ന് വെറുതെ പറയുന്നതല്ല. മത വികാരത്തെ ആളിക്കത്തിക്കാനുള്ള ലിഗ് ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായി സിപിഐഎം രാഷ്രീയ സഖ്യമുണ്ടാക്കിയിട്ടില്ല. ജമാ അത്തെ ഇസ്ലാമി RSS ന്റെ മറുവശം. ലീഗ് നേരത്തെ ഇങ്ങനെയായിരുന്നില്ല. ജനാധിപത്യപരമായ സമീപനം സ്വീകരിച്ച പാര്‍ട്ടിയായിരുന്നു ലീഗ് – എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

സന്ദീപ് വാര്യര്‍ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. സന്ദീപ് വാര്യര്‍ ഇതുവരെ RSS ബന്ധം ഉപേക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ബന്ധം ഉപേക്ഷിച്ചുവെന്ന് മാത്രമാണ് പറഞ്ഞത്. സന്ദീപ് വര്‍ഗീയ പ്രചരണം നടത്തിയ ആള്‍ എന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more