1 GBP = 107.39

ബ്ലാക്‌ബേണിൽ നേഴ്‌സിംഗ് ഹോമിലെ ജോലിക്കിടെ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവ് മരണത്തിന് കീഴടങ്ങി; വിടവാങ്ങിയത് കടത്തുരുത്തി സ്വദേശി അബിൻ മത്തായി

ബ്ലാക്‌ബേണിൽ നേഴ്‌സിംഗ് ഹോമിലെ ജോലിക്കിടെ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവ് മരണത്തിന് കീഴടങ്ങി; വിടവാങ്ങിയത് കടത്തുരുത്തി സ്വദേശി അബിൻ മത്തായി

ബ്ലാക്‌ബേൺ: ബ്ലാക്‌ബേണിൽ നേഴ്‌സിംഗ് ഹോമിലെ ജോലിക്കിടെ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവ് മരണത്തിന് കീഴടങ്ങി. നേഴ്‌സിങ് ഹോമിൽ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന അബിൻ ലോഫ്റ്റിൽ റിപ്പയർ ജോലിക്കായി കയറിയത്തിനിടെ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലക്ക് ഗുരുതര പരിക്കേറ്റ അബിൻ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 41 വയസ്സായിരുന്നു പ്രായം.

ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിറുത്തിയിരുന്നത്. എന്നാൽ അബിൻ ജീവിതത്തിലേക്ക് ഒരിക്കലും മടങ്ങി വരില്ലെന്ന് വിശദമായ പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു, തുടർന്നായിരുന്നു മരണം സ്ഥിരീകരിച്ചത്. അപകടവിവരമറിഞ്ഞു സഹോദരൻ കാനഡയിൽ നിന്നും ഇന്നലെ യുകെയിലെത്തിയിരുന്നു.

നേഴ്‌സിങ് ഹോമിൽ ജോലി ലഭിച്ചതിനെത്തുടർന്ന് ഒരു വർഷം മുൻപ് മാത്രമാണ് കെയറർ വിസയിൽ അബിനും ഭാര്യയുമെത്തുന്നത്. ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമിൽ തന്നെ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു അബിൻ.

അബിൻ മത്തായിയുടെ ആകസ്മിക വേർപാടിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ. ജോബി പുതുക്കുളങ്ങര തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാജ്ഞലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more