1 GBP = 107.83
breaking news

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു, അഭിനന്ദനം അറിയിച്ച് ദിവ്യ

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു, അഭിനന്ദനം അറിയിച്ച് ദിവ്യ


കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിന്റെ അഡ്വ. കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. 16 വോട്ടാണ് രത്‌ന കുമാരിക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. പി പി ദിവ്യ വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. ജാമ്യ വ്യവസ്ഥ പരിഗണിച്ചാണ് പി പി ദിവ്യ വോട്ട് ചെയ്യാന്‍ എത്താതിരുന്നതെന്നാണ് വിശദീകരണം. എന്നാല്‍ രത്‌നകുമാരിക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചത്. ഈ ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് ഹാളിലെത്തിയ മാധ്യമപ്രവര്‍ത്തകരെ വരണാധികാരിയായ കളക്ടറുടെ നിര്‍ദേശപ്രകാരം പൊലീസ് തടഞ്ഞത് വിവാദമായി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 24 അംഗ ഭരണസമിതിയില്‍ 17 അംഗങ്ങള്‍ എല്‍.ഡി.എഫും ഏഴ് അംഗങ്ങള്‍ യു.ഡി.എഫുമാണ്. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു നേരത്തെ രത്‌നകുമാരി. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കലാശിച്ച വിവാദ യാത്രയയപ്പ് കഴിഞ്ഞ് ഇന്നേക്ക് ഒരു മാസം പൂര്‍ത്തിയാവുകയാണ്. അതേ ദിവസം തന്നെയാണ് ജില്ലാ പഞ്ചായത്തിലേക്ക് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ നമുക്ക് പൂര്‍ത്തിയാക്കാനുള്ളത് അനവധി സ്വപ്നങ്ങളാണെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഭരണ സമിതി അംഗം എന്ന നിലയില്‍ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടെ താനുമുണ്ടെന്നും ദിവ്യ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 3 വര്‍ഷവും 10 മാസവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആയിരിക്കവേ തനിക്ക് പിന്തുണ നല്‍കി കൂടെ നിന്ന ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ സുഹൃത്തുക്കള്‍, ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കള്‍ എന്നിവര്‍ക്കെല്ലാം നന്ദിയും അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more