1 GBP = 106.91

നവനേതൃത്വവുമായി ഹെറിഫോർഡ് മലയാളി അസോസിയേഷൻ

നവനേതൃത്വവുമായി ഹെറിഫോർഡ് മലയാളി അസോസിയേഷൻ

ഹെറിഫോർഡ് മലയാളി അസോസിയേഷൻ (HEMA) 2024/25 പ്രവർത്തനവർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതി (തീയതി മുതൽ ) ചുമതലയേറ്റു. 2024 ഒക്ടോബർ 19-ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ശ്രീ. ജോജി വർഗീസ് ഈപ്പനെ പ്രസിഡന്റായും ജിൻസ് ജോസിനെ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് അവരുടെ നേതൃത്തത്തിൽ പതിനൊന്നു അംഗ പ്രവർത്തക സമിതി രൂപീകരിക്കയും ചെയ്‌തു.

2007-ൽ ഹെറിഫോർഡിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സംഘടന, അന്നുമുതൽ മലയാളി സമൂഹത്തിന്റെ കലാ, സാംസ്കാരിക സാമൂഹിക ഉന്നമനത്തിനായി നവീനവും വ്യത്യസ്തവുമായ കലാ സാംസ്‌കാരിക പരിപാടികൾ ഈ കാലയളവിൽ സംഘടിപ്പിക്കുകയുണ്ടായി.

ഹെറിഫോർഡ്ഷയറിലെ മലയാളി സമൂഹത്തിന് വിനോദവും ആഘോഷവും നൽകുന്ന രീതിയിൽ ഒരുമയോടെ പൂർണ്ണ മനസ്സോടെ കലാ-സാംസ്കാരിക, സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കാൻ സന്നദ്ധമാണെന്ന് ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അറിയിച്ചു.

ഈ വർഷം നാല് വനിതാ പ്രവർത്തകരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി വനിതാ പ്രാതിധിന്യം ഉറപ്പാക്കിയത് ശ്ലാഘനീയമാണ് .

തിരഞ്ഞെടുക്കപ്പെട്ട സമിതി അംഗങ്ങൾ:

•   ട്രഷറർ: ശ്രീ. സിബിൻ വിലാസൻ
•   വൈസ് പ്രസിഡന്റ്: ശ്രീ. അരുൺ ജോർജ്
•   ജോയിന്റ് സെക്രട്ടറി: ശ്രീമതി ബിന്ദു രഞ്ജിത്

എക്സിക്യൂട്ടീവ് അംഗങ്ങൾ:

•   ശ്രീമതി എൽബിൻ റോയ്
•   ശ്രീമതി സിജോ അബിൽസ്
•   ശ്രീമതി സിതാര അനോഷ്
•   ഡോ. നിശാന്ത് ബഷീർ
•   ശ്രീ. ഗ്ലെൻ ജോർജ് മാത്യു
•   ശ്രീ. ശരൺ ശശിധരൻ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more