1 GBP = 106.76

കൊന്ത മാസ വിസ്മയമൊരുക്കി വെയിൽസിലെ ക്നാനായ മക്കൾ

കൊന്ത മാസ വിസ്മയമൊരുക്കി വെയിൽസിലെ ക്നാനായ മക്കൾ

കാർഡിഫ് : സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക്‌ പ്രൊപോസ്ഡ് മിഷനിൽ കൊന്ത മാസ ആചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൊന്തയലങ്കാര മത്സരവും പ്രദർശനവും ഏവർക്കും നവ്യാനുഭവമായി മാറി. സൺഡേ സ്‌കൂളിലെ കുട്ടികൾ നിർമിച്ചുകൊണ്ടു വന്ന ജപമാലയെ കുറിച്ചുള്ള പോസ്റ്ററുകളുടെ പ്രദർശനം പള്ളി ഹാളിൽ ഒരുക്കി. ജപമാലകൾ വിവിധ രീതിയിൽ അലങ്കരിച്ചും ജപമാലകളെകുറിച്ചുള്ള വിവരണങ്ങൾ ഉൾപെടുത്തിയും നടത്തിയ പ്രദർശനം ഏവർക്കും നയനാന്ദകരവും വിജ്ഞാനപ്രദവും ആയിരുന്നു.

കൊന്ത മാസത്തിൽ ജപമാലയോടുള്ള ഭക്തിയും സ്നേഹവും ഏവരിലും ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജപമാല പോസ്റ്റർ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും അവയുടെ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്തത്. മിഷൻ കോർഡിനേറ്റർ ഫാ അജൂബ് തോട്ടനാനിയിലും, സൺഡേ സ്കൂൾ ഹെഡ് ടീച്ചർ തോമസ് ഉതുപ്പ്കുട്ടിയും കുട്ടികളുടെ മഹനീയ പ്രവർത്തനത്തെ പ്രത്യേകം പ്രശംസിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more