1 GBP = 113.84

എൻ പ്രശാന്ത് ഐഎസിന്റെ സസ്പെൻഷൻ നീട്ടി

എൻ പ്രശാന്ത് ഐഎസിന്റെ സസ്പെൻഷൻ നീട്ടി


സമൂഹ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ നടപടി നേരിട്ട എൻ. പ്രശാന്ത് ഐ.എ.എസിൻ്റെ സസ്പെൻഷൻ വീണ്ടും നീട്ടി. ഈ മാസം 10 മുതൽ 180 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്.

സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശിപാർശ പരിഗണിച്ചാണ് സസ്പെൻഷൻ നീട്ടിയതെന്നാണ് ഉത്തരവിലെ വിശദീകരണം. കഴിഞ്ഞ 6 മാസമായി പ്രശാന്ത് സസ്പെൻഷനിലാണ്. എന്നാൽ മതാടിസ്ഥാനത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അത് മറയ്ക്കാൻ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന പരാതി നൽകുകയും ചെയ്തതിന് സസ്പെൻഷനിലായ കെ. ഗോപാലകൃഷ്ണൻ IAS നെ 3 മാസം കൊണ്ട് തിരിച്ചെടുത്തിരുന്നു.

ശാരദാ മുരളീധരന്റെ പിന്‍ഗാമിയായാണ് എ ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. 1991 ബാച്ച് ഐഎഎസുകാരനാണ് ജയതിലക്. പ്രധാനപ്പെട്ട വകുപ്പുകളിൽ പദവികള്‍ വഹിച്ചശേഷമാണ് ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more