1 GBP = 107.21

ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവം നോർത്താംപ്ടണിൽ ഇന്ന്, ശനിയാഴ്ച്ച.

ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവം നോർത്താംപ്ടണിൽ ഇന്ന്, ശനിയാഴ്ച്ച.

അപ്പച്ചൻ കണ്ണഞ്ചിറ

നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബൈബിൾ കലോത്സവത്തിന്റെ ഭാഗമായി ഓക്സ്ഫോർഡ് റീജണൽ മത്സരങ്ങൾ ഇന്ന് ശനിയാഴ്ച നടത്തപ്പെടും. നോർത്താംപ്റ്റണിലെ കരോളിൻ ചിഷോം സ്കൂൾ വേദികളിൽ വെച്ചാവും മത്സരങ്ങൾ നടക്കുക.

ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 8:30നു രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഏവരും സമയനിഷ്ഠ പാലിക്കുവാൻ അഭ്യർത്ഥിക്കുന്നു. ഒമ്പതുമണിക്ക് നടക്കുന്ന ബൈബിൾ പ്രതിഷ്ഠക്ക് ശേഷം മത്സരങ്ങൾ 9:15 നു ആരംഭിക്കും. വൈകുന്നേരം ഏഴ് മണിയോടെ മത്സരങ്ങൾ പൂർത്തിയാക്കി സമ്മാനദാന വിതരണം നടത്തുന്നതാണ്.

ഓക്സ്ഫോർഡ് റീജണൽ കോർഡിനേറ്റർ ഫാ. ഫാൻസ്വാ പത്തിൽ, റീജണൽ ബൈബിൾ അപ്പസ്റ്റൊലേറ്റ് ഡയറക്ടർ ഫാ എൽവിസ് ജോസ്, ആതിഥേയരായ നോർത്താംപ്ടൺ സെന്റ് തോമസ് മിഷന്റെ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ എന്നിവർ ബൈബിൾ പ്രതിഷ്ഠക്കും ഉദ്ഘാടനത്തിനും കലോത്സവത്തിനും ആൽമീയ നേതൃത്വം വഹിക്കും.

ഓക്സ്ഫോർഡ് റീജണൽ ബൈബിൾ അപ്പോസ്റ്റലേറ്റ് കോർഡിനേറ്റർമാരായ സജൻ സെബാസ്റ്റ്യൻ, ജിനീത, കലോത്സവ റീജിനൽ കോർഡിനേറ്റർ ബൈജു ജോസഫ് എന്നിവർ ബൈബിൾ കലോത്സവത്തിന് നേതൃത്വം വഹിക്കും.

വിശുദ്ധഗ്രന്ഥ തിരുവചനഭാഗങ്ങൾ ഗാന- ദൃശ്യ-ശ്രവണ വിരുന്നായി വിവിധ
വിഭാഗങ്ങളിലായി അവതരിപ്പിക്കുമ്പോൾ ജീവിക്കുന്ന വചനങ്ങളുടെ പ്രഘോഷണങ്ങൾ ഏവർക്കും കൂടുതൽ ഹൃദിസ്തവവും അനുഭവവുമാവും നൽകുക. ദൈവം നൽകിയ വരദാനങ്ങളെ സ്തുതിപ്പിനും നന്ദിയർപ്പണത്തിനായും ഉപയോഗിക്കുവാനുള്ള അവസരവുമാവും ലഭിക്കുക.

ഓക്സ്ഫോർഡ് റീജിയണിലെ വിവിധ മിഷൻ, പ്രൊപ്പോസ്ഡ് മിഷനുകളിൽ നിന്നായി നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുക്കുന്നതാണ്.

VENUE: CAROLINE CHISHOLM SCHOOL, WOOTTON ROAD,
NN4 6 TP, NORTHAMPTON

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more