1 GBP = 106.63
breaking news

ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന് നവ നേതൃത്വം…. സുധീൻ ഭാസ്കർ പ്രസിഡൻറ്…. കെവിൻ കോണിക്കൽ സെക്രട്ടറി…. റെജി എബ്രഹാം ട്രഷറർ

ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന് നവ നേതൃത്വം…. സുധീൻ ഭാസ്കർ പ്രസിഡൻറ്…. കെവിൻ കോണിക്കൽ സെക്രട്ടറി…. റെജി എബ്രഹാം ട്രഷറർ

യുകെയിലെ  തന്നെ പ്രമുഖ സംഘടനകളിൽ ഒന്നായ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്(ELMA) 2024/2026 വർഷത്തേക്ക് നയിക്കാൻ പുതുനിര  നേതൃത്വം. ഇക്കഴിഞ്ഞ സെപ്റ്റംബർ 22 ഞായറാഴ്ച ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.. പ്രസിഡന്റ് അഡ്വ. ലിജോ ഉമ്മൻ, സെക്രട്ടറി  ബാസ്റ്റിൻ മാളിയേക്കൽ, ട്രഷറർ ബിനു ലൂക്ക് എന്നിവർ നേതൃത്വം നല്കിയ യോഗത്തിൽ വൈസ് പ്രസിഡണ്ട് ധന്യാ കെവിൻ, ജോയിൻ സെക്രട്ടറി ജെന്നിസ്  രഞ്ജിത്ത്, ജോയിൻ ട്രഷർ ഹരീഷ് ഗോപാൽ, പ്രോഗ്രാം കോഡിനേറ്റർ ശുഭ ജെന്റിൽ എന്നിവരും സന്നിഹിതരായിരുന്നു.

ഈ യോഗത്തിൽ വച്ച് പുതിയ ഭാരവാഹികളായി പ്രസിഡണ്ടായി സുധിൻ ഭാസ്കർ , സെക്രട്ടറിയായി കെവിൻ കോണിക്കൽ, ട്രഷററായി റെജി എബ്രഹാം, വൈസ് പ്രസിഡണ്ടായി ഷീജ റോണി, ജോയിന്റ് സെക്രട്ടറിയായി  ഷൈജു ലോനപ്പൻ, ജോയിന്റ്   ട്രഷററായി സ്വപ്ന ലിബി എന്നിവരെ യോഗം ഐകകണ്ഠേന  തെരഞ്ഞെടുത്തു. പുതിയ കമ്മറ്റി  പ്രോഗ്രാം കോഡിനേറ്റർ ആയി ജെന്നിസ്  രഞ്ജിത്തിനെയും തിരഞെടുത്തു.

അതിനുശേഷം അടുത്ത ദിവസങ്ങളിൽ തന്നെ രണ്ടു കമ്മിറ്റികളും ഒരുമിച്ചു കൂടുകയും പരസ്പരം കണക്കുകളും റിപ്പോർട്ടും കൈമാറുകയും പുതിയ കമ്മിറ്റി ഉടൻതന്നെ ചാർജ് എടുത്ത്  പ്രവർത്തനം തുടങ്ങുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷം വളരെ മികച്ച രീതിയിൽ പ്രവർത്തിച്ച പഴയ കമ്മിറ്റിക്ക് യോഗം നന്ദി അറിയിക്കുകയും, പുതിയ കമ്മിറ്റിക്ക് എല്ലാവിധ പിന്തുണയും ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയും ചെയ്തു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more