1 GBP = 110.55
breaking news

മത്സരരംഗത്തേക്ക് ഇല്ല, അവസാന ശ്വാസം വരെ രാഷ്ട്രീയ പ്രവർത്തനം തുടരും; കെ ടി ജലീൽ

മത്സരരംഗത്തേക്ക് ഇല്ല, അവസാന ശ്വാസം വരെ രാഷ്ട്രീയ പ്രവർത്തനം തുടരും; കെ ടി ജലീൽ

അവസാന നിമിഷം വരെയും രാഷ്ട്രീയ പ്രവർത്തകനായി തുടരുമെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാത്രമാണ് വിരമിക്കുന്നതെന്നും വ്യക്തമാക്കി കെ ടി ജലീൽ. രാഷ്ട്രീയ പ്രവർത്തനവും പൊതു പ്രവർത്തനവും അവസാനിപ്പിക്കുന്നില്ല. മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യാനുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.

”കഴിഞ്ഞ 13 വര്ഷങ്ങളായി താൻ ഒരു കോളേജ് അധ്യാപകനായിരുന്നു.പിന്നീട് ജനപ്രതിനിധിയും. ഇനി അധികാരമില്ലാത്ത ജനസേവനപ്രവർത്തനവും പൊതുപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവുമാണ് ആഗ്രഹിക്കുന്നത്. ഒപ്പം തന്നെ ഒരുപാട് യാത്രകൾ ചെയ്യണം അതിനിടെ കണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് സമൂഹത്തോട് പറയണം അതിന്റെയൊരു തുടക്കമാണ് ഇന്ന് പ്രകാശനം ചെയ്ത തന്റെ പുസ്തകം. ‘സ്വർഗ്ഗസ്ഥനായ ഗാന്ധിജി’ എന്നാണ് പുസ്തകത്തിന്റെ പേര്.

പൊതുപ്രവർത്തനം രക്തത്തിൽ അലിഞ്ഞതാണ്. അധികാര രാഷ്ട്രീയത്തിൽ താല്പര്യമില്ല. വിവിധ രാജ്യങ്ങൾ തമ്മിലുള്ള വൈരത്തിൻ്റെ കഥകളാണ് നമ്മൾ കേട്ടത്. സ്നേഹത്തിന്റെ കഥകളും കേൾക്കുന്നുണ്ട്. അനൈക്യത്തെകുറിച്ചാണ് ഇപ്പോൾ എല്ലാവരും സംസാരിക്കുന്നത്, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ധൃഢമാക്കണം അതിനു വേണ്ടി പ്രവർത്തിക്കും ഒരു പൗരന്റെ തീരുമനമാണത്.. ഒരാളോടും വിധേയപ്പെട്ട് നിൽക്കേണ്ട കാര്യമില്ല” കെ ടി ജലീൽ കൂട്ടിച്ചേർത്തു. തന്റെ പുസ്തകപ്രകാശനത്തിനെത്തി തന്നെ അഭിനന്ദിച്ച ഓരോരുത്തർക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more