മാഞ്ചസ്റ്റർ ചെന്നൈ ദോശ മാനേജിംഗ് പാർട്ണർ അനീഷ് ജോസഫിൻ്റെ മാതാവ് റോസലിൻഡ് ജോസഫ് (74) നിര്യാതയായി…. സംസ്കാരം ഇന്ന്
Sep 08, 2024
മാഞ്ചസ്റ്റർ, സ്റ്റോക്പോർട്ട് ചെന്നൈ ദോശ സ്ഥാപനങ്ങളുടെ മാനേജിംഗ് പാർട്ണർ അനീഷ് ജോസഫിൻ്റെ മാതാവും കിഴക്കമ്പലം ചെറുവള്ളിൽ സി സി ജോസഫിൻ്റെ (റിട്ട. റീജിയണൽ മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ) ഭാര്യയുമായ റോസലിൻഡ് ജോസഫ് (74) നിര്യാതയായി പരേത തൈക്കൂടം പള്ളൻ കുടുംബാംഗമാണ്. മക്കൾ ആൻസി ജോഷി, അനീഷ് ജോസഫ് (മാഞ്ചസ്റ്റർ) മരുമക്കൾ ജോഷി പോൾ, പിട്ടാപ്പിള്ളിൽ, കുറുപ്പംപടി (കോൺട്രാക്ടർ), ലിജി സണ്ണി, രണ്ടപ്പാട്ടുപറമ്പിൽ, ഇരിങ്ങാലക്കുട (എച്ച് എം ആർ സി, മാഞ്ചസ്റ്റർ). യുക്മ പി ആർ ഒ അലക്സ് വർഗീസിൻ്റെ പിതൃസഹോദരൻ്റെ ഭാര്യയാണ് പരേത.
സംസ്കാര ശുശ്രൂഷകൾ ഇന്ന് ഞായർ ( 08/09/24) വൈകിട്ട് 3PMന് ഭവനത്തിൽ നിന്നും ആരംഭിച്ച് കിഴക്കമ്പലം സെൻ്റ്. ആൻ്റണീസ് ഫൊറോനാ ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.
അനീഷിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, യുക്മ ലെയ്സൻ ഓഫീസർ മനോജ്കുമാർ പിള്ള, ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, റീജിയണൽ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, എം എം സി എ പ്രസിഡൻറ് സുമേഷ് രാജൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….
സംസ്കാര ചടങ്ങുകൾ ലൈവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കാണുവാൻ സാധിക്കുന്നതാണ്.
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും /
കേരളാപൂരം 2024 – യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ…കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്നിലാക്കി NMCA നോട്ടിംങ്ങ്ഹാം ചാമ്പ്യൻമാർ….. BMA കൊമ്പൻസ് ബോൾട്ടൻ മൂന്നാമത്…..സെവൻ സ്റ്റാർസ് കവൻട്രിയ്ക്ക് നാലാം സ്ഥാനം…..വനിതാ വിഭാഗത്തിൽ റോയൽ ഗേൾസ് ജേതാക്കൾ….. /
click on malayalam character to switch languages