1 GBP = 106.79
breaking news

ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്


പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. നിയമസഭാ സ്പീക്കർ എ എം ഷംസീർ ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇന്ന് രാവിലെ 9 മണിക്ക് മന്ത്രി പി രാജീവ് ആകും അത്തച്ചമയ പതാക വീശുക.

തൃപ്പൂണിത്തുറ നഗരത്തിലൂടെ ആവും അത്തച്ചമയ ഘോഷയാത്ര നടക്കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. അത്തം നഗറിൽ ഇന്നുമുതൽ പൊതുജനങ്ങൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം അത്തച്ചമയ ഘോഷയാത്ര നടക്കുന്ന 6ന് രാവിലെ 7 മണിമുതൽ വൈകിട്ട് 4 മണിവരെ തൃപ്പൂണിത്തുറ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more