1 GBP = 110.23
breaking news

‘കുറ്റവാളികൾക്ക് കുടപിടിക്കുന്നു, സിപിഐഎമ്മിലും പവർ ഗ്രൂപ്പ് ഉണ്ട്’: വി ഡി സതീശൻ

‘കുറ്റവാളികൾക്ക് കുടപിടിക്കുന്നു, സിപിഐഎമ്മിലും പവർ ഗ്രൂപ്പ് ഉണ്ട്’: വി ഡി സതീശൻ


എംഎൽഎയെ സംരക്ഷിക്കുന്ന സിപിഐഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഐഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ പറഞ്ഞു.

സാംസ്കാരിക മന്ത്രി സജി ചെറിയാൻ സ്ഥാനത്ത് തുടരാൻ പോലും മന്ത്രിക്ക് അർഹതയില്ല. മുകേഷ് രാജിവെക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് എംഎൽഎ ആയ എൽദോസ് കുന്നപ്പിള്ളിയുടെ കേസിൽ പാർട്ടി നിലപാടെടുത്തു.കോടതിയിൽ അനുകൂല നിലപാടുണ്ടായതു കൊണ്ടാണ് സംരക്ഷിച്ചതെന്നാണ് സതീശന്റെ വിശദീകരണം.

മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഐഎം നയിക്കുന്ന സംസ്ഥാന സർക്കാറിനാണെന്നും സതീശൻ പറഞ്ഞു. ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്.

അതിക്രമം നേരിട്ടവർ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. മുകേഷ് എംഎൽഎയുടെ രാജിക്കായി പാർട്ടിയിലെ ആളുകൾ സമ്മർദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more