1 GBP = 107.02

യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ അശ്ലീല പരാമർശങ്ങളുമായി ട്രംപ്

യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ അശ്ലീല പരാമർശങ്ങളുമായി ട്രംപ്

വാഷിങ്ടൺ: യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ കമല ഹാരിസിനെതിരെ അശ്ലീല പരാമർശവുമായി ഡോണാൾഡ് ട്രംപ്. രാഷ്ട്രീയത്തിൽ ഉയരുന്നതിനായി കമല ഹാരിസ് മുൻ സാൻഫ്രാൻസിസ്കോ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങിയെന്ന ആരോപണമാണ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഉയർത്തിയത്.

ട്രൂത്ത് സോഷ്യലിലെ യൂസറിന്റെ പോസ്റ്റ് പങ്കുവെച്ചാണ് ട്രംപിന്റെ ആരോപണം. കമല ഹാരിസന്റേയും ഹിലരി ക്ലിന്റേയും ചിത്രങ്ങൾ പങ്കുവെച്ചാണ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് വന്നത്. ഹിലരി ക്ലിന്റണിന്റെ ഭർത്താവ് ബിൽ ക്ലിന്റണും മോണിക്ക ലെവൻസ്കിയും തമ്മിലുള്ള വിവാദവും കമല ഹാരിസും വില്ലി ബ്രൗണും തമ്മിലുള്ള ബന്ധവും സൂചിപ്പിക്കുന്നതിനായിരുന്നു ഇരുവരുടേയും ചിത്രങ്ങൾ പങ്കുവെച്ചത്.

1990കളിൽ കാലിഫോർണിയ സ്റ്റേറ്റിന്റെ സ്പീക്കറായിരിക്കുന്ന സമയത്ത് സാൻഫ്രാൻസിസ്കോ മേയറും കമല ഹാരിസും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും ഇത് ഇവരുടെ രാഷ്ട്രീയ ഉയർച്ചക്ക് കാരണമായെന്ന ആരോപണമാണ് പോസ്റ്റ് പങ്കുവെച്ച് ട്രംപ് ഉയർത്തുന്നത്.

അതേസമയം, ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ പു​തി​യ കു​രു​ക്കു​മാ​യി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ രംഗത്തെത്തിയിരുന്നു. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ട്രം​പി​നെ​തി​രെ പു​തി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഔ​ദ്യോ​ഗി​ക പ​ദ​വി​യി​ലി​രു​ന്ന് ചെ​യ്ത കാ​ര്യ​ങ്ങ​ൾ​ക്ക് വി​ശാ​ല നി​യ​മ സം​ര​ക്ഷ​ണ​മു​ണ്ടെ​ന്ന സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ പു​തി​യ കു​റ്റ​പ​ത്രം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ പ്ര​തീ​ക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more