1 GBP = 110.08

‘വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ ഏട്’: പിണറായി വിജയൻ

‘വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ ഏട്’: പിണറായി വിജയൻ

വിഴിഞ്ഞം തുറമുഖ വികസനത്തിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സംബന്ധിച്ച് പുതിയ അധ്യായം തുറക്കുന്നു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ ഏട്.

അങ്ങനെ കേരളത്തിന് അതും നേടാനായി. വിഴിഞ്ഞം തുറമുഖത്തിലൂടെ കേരളം ലോകഭൂപടത്തിൽ ഇടം നേടി. മൻമോഹൻ സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിച്ചത് ചരിത്രത്തിന്റെ ഭാഗം. പല വാണിജ്യ ലോബികളും പദ്ധതിക്കെതിരെ രംഗത്ത് വന്നു.

നാടിൻറെ കൂട്ടായ് ഇച്ഛാശക്തിയെ ഒരു തടസവും ബാധിച്ചില്ല. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണ്.

അദാനിക്ക് നന്ദി.സ്വപ്‌ന നിമിഷമാണ് ഇത്. സമീപ രാജ്യങ്ങൾക്ക് അഭിമാന നിമിഷം കൂടിയാണ്. ലോകത്ത് ഇത്തരം തുറമുഖങ്ങൾ കൈവിരലിൽ എണ്ണാവുന്നത് മാത്രം. 2028ൽ സമ്പൂർണ തുറമുഖമായി വിഴിഞ്ഞം മാറും. രാജ്യത്തിന് അഭിമാനകരമായ നിമിഷം.

വികസനം സാധ്യമാക്കുന്നത് പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിന് വഴിവച്ചുകൊണ്ട്. മദർപോർട്ടെന്ന് വിളിക്കാവുന്നതാണ് വിഴിഞ്ഞം തുറമുഖം. ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more