1 GBP = 110.29

നിയുക്ത എംപി സോജൻ ജോസഫും കേംബ്രിഡ്‌ജ്‌ മേയർ ബൈജു തിട്ടലായും മുഖ്യാതിഥികൾ.. കയ്യും മെയ്യും മറന്നു മത്സരിക്കാൻ മത്സരാർത്ഥികളും തയ്യാർ, ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ,  ഇന്ത്യൻ സൗന്ദര്യ മത്സരത്തിന്  ശനിയാഴ്ച ലണ്ടനിൽ പൊടി പൂരം.

നിയുക്ത എംപി സോജൻ ജോസഫും കേംബ്രിഡ്‌ജ്‌ മേയർ ബൈജു തിട്ടലായും മുഖ്യാതിഥികൾ.. കയ്യും മെയ്യും മറന്നു മത്സരിക്കാൻ മത്സരാർത്ഥികളും തയ്യാർ, ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ,  ഇന്ത്യൻ സൗന്ദര്യ മത്സരത്തിന്  ശനിയാഴ്ച ലണ്ടനിൽ പൊടി പൂരം.

കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയും ,  ഇന്ത്യൻ സൗന്ദര്യ മത്സരവും ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനിൽ നടക്കും. ലണ്ടനിൽ ഹോൺചർച്ചിലുള്ള ക്യാമ്പ്യൺ അക്കാദമി ഹാളിൽ വെച്ചാണ് പരിപാടികൾ അരങ്ങേറുന്നത് . യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ അവർക്ക് ലഭിച്ച  പരിശീലനത്തിന്റെ നിറവിൽ വേദിയിലെ റാംപിൽ  ആത്മ വിശ്വാസത്തോടും ദൃഢ നിശ്ചയത്തോടും കൂടെ ചുവടു വെയ്ക്കും ഒപ്പം കാണികൾക്ക് കണ്ണിനും കാതിനും മനസ്സിനും സന്തോഷവും സംതൃപ്തിയും നൽകുന്ന ദൃശ്യ സംഗീത നൃത്ത വിരുന്നും ഉണ്ടാകും.

ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത യുകെയിൽ മലയാളികളുടെ അഭിമാന താരങ്ങളായി മാറിയ  നിയുക്ത ആഷ്‌ഫോർഡ് എംപി സോജൻ ജോസഫിനും കേംബ്രിഡ്‌ജ്‌ മേയർ ബൈജു തിട്ടലാക്കും ലണ്ടനിൽ ആദ്യമായി സ്വീകരണമൊരുക്കുന്നു എന്നതാണ്. ഈ അടുത്ത ദിവസം യുകെയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിലാണ് കോട്ടയം കാരനായ ശ്രീ സോജൻ ജോസഫ് യുകെയിലെ ആഷ്‌ഫോർഡ് പാർലമെന്റ് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്.   കഴിഞ്ഞ മാസമാണ് ശ്രീ ബൈജു തിട്ടാല കേംബ്രിഡ്‌ജ്‌ മേയറായി സ്ഥാനമേൽക്കുന്നത്. 

ഒരു മാസത്തിലേറെ നീണ്ടുനിന്ന പരിശീലനത്തിന്റെയും തയ്യാറെടുപ്പുകളുടെയും ആത്മവിശ്വാസത്തിലാണ് മത്സരാർത്ഥികൾ  വേദിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പോകുന്നത്.  

മത്സരാർത്ഥികൾക്ക് പുറമെ യുകെയിലെ വിവിധ സൗന്ദര്യ മത്സരങ്ങളിൽ വിജയികളായ സുന്ദരിമാർ  വേദിയിൽ ചുവടുവെക്കും. കാണികൾക്കും മത്സരാർത്ഥികൾക്കും അറിവും ആത്മവിശ്വാസവും ആവേശവും പകരുന്ന റാംപിലെ അവരുടെ വിജയ രഹസ്യങ്ങൾ അവർ കണികളുമായി പങ്കുവെയ്ക്കും.

കാണികൾക്ക് ആവേശം പകരാൻ സംഗീത നൃത്ത വിരുന്നും കഥകളി തെയ്യം, കളരിപ്പയറ്റ് തുടങ്ങി ഇന്ത്യയുടെ തനത്  കലാ സാംസ്ക്കാരിക രൂപങ്ങളുടെ അവതരണവും  ഉണ്ടായിരിക്കും. രുചിയേറിയ സൗത്ത് ഇന്ത്യൻ വിഭവങ്ങളുമായി ഫുഡ് സ്റ്റാളുകളും സജ്ജമാകും.

ജൂലൈ 13 ശനിയാഴ്ച്ച ഉച്ച കഴിഞ്ഞു 2 മണി മുതൽ   ലണ്ടനിലെ ഹോൺചർച്ചിലുള്ള ക്യാമ്പ്യൺ അക്കാദമി ഹാളിൽ വെച്ചാണ് പരിപാടി അരങ്ങേറുന്നത്. പരിപാടികളെക്കുറിച്ചുള്ള വിശദമായ വിവരണം പിന്നാലെ നൽകുന്നതാണ്. നവ്യവും വ്യത്യസ്തവുമായ ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. 

ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ കൂടി സഹകരണത്തോടു കൂടിയാണ് ഈ പരിപാടി അരങ്ങേറുന്നത്. ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക  

കലാഭവൻ ലണ്ടൻ : 07841613973

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more