1 GBP = 105.54
breaking news

‘മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന് പറഞ്ഞ സർക്കാർ അത് പ്രധാന വരുമാന സ്രോതസാക്കി മാറ്റുന്നു’: KCBC മദ്യവിരുദ്ധ സമിതി

‘മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന് പറഞ്ഞ സർക്കാർ അത് പ്രധാന വരുമാന സ്രോതസാക്കി മാറ്റുന്നു’: KCBC മദ്യവിരുദ്ധ സമിതി


മദ്യനയത്തിൽ സർക്കാരിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന് പറഞ്ഞ സർക്കാർ അത് പ്രധാന വരുമാന സ്രോതസാക്കി മാറ്റുന്നു. പുതിയ മദ്യനയത്തിൽ സർക്കാർ പിന്മാറണം എന്നും കെസിബിസി ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ചെയർമാൻ ബിഷപ്പ് യുഹാനോൻ മാർ തിയഡോഷ്യസ് പറഞ്ഞു.

മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും കേൾക്കണം. പുതിയ മദ്യനയം നന്മയല്ല മനുഷ്യ സമൂഹത്തിന് ശാപമായി മാറും. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി. മയക്കുമരുന്ന്, മദ്യം എന്നതിന്റെ കേന്ദ്രമായി കേരളം മാറിയെന്നും പുതിയ മദ്യനയം ഭയപ്പെടുത്തുന്നതാണെന്നും മദ്യവിരുദ്ധ സമിതി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more