1 GBP = 106.59
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശുദ്ധ തൈലം കൂദാശ നടത്തി

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശുദ്ധ തൈലം കൂദാശ നടത്തി

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും കൂദാശ കർമ്മങ്ങളിൽ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലത്തിന്റെ കൂദാശ കർമ്മം കത്തീഡ്രൽ ദേവാലയമായ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടത്തി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമികത്വത്തിൽ നടത്തിയ കൂദാശകർമ്മത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട്, പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട്, കത്തീഡ്രൽ വികാരി റെവ ഡോ ബാബു പുത്തൻപുരക്കൽ രൂപതയിൽ സേവനം അനുഷ്ഠിക്കുന്ന മുഴുവൻ വൈദികർ എന്നിവർ സഹ കാർമ്മികർ ആയിരുന്നു. “രൂപതയുടെ ആദ്ധ്യാത്മിക ശുശ്രൂഷയിലെ അതി പ്രധാനമായ അഭിഷേക തൈല കൂദാശയെന്നും, ഈ ശുശ്രൂഷയിൽ വൈദികരുടെയും, സമർപ്പിതരയുടെയും, അത്മായ പ്രതിനിധികളുടെയും സാനിധ്യത്തോടെ രൂപതാ കുടുംബം മുഴുവൻ സന്നിഹിതമാണെന്നും വിശുദ്ധ കുർബാനമധ്യേ ഉള്ള വചന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ജീവിതത്തിൽ ഏതു സാഹചര്യത്തിലും വിശുദ്ധിയെ ലക്ഷ്യമാക്കിയാകണം നമ്മുടെ പ്രയാണം. ഈ ആധ്യാത്മിക നിയോഗത്തിൽ നിന്നും പിന്തിരിയാനുള്ള സകല പ്രലോഭലങ്ങളെയും അതിജീവിക്കാൻ നമ്മൾ കരുത്തുള്ളവർ ആകണമെന്നും രൂപത അംഗങ്ങൾ സഭാ ഗാത്രത്തിന്റെ ഏക നാവായി വർത്തിച്ചു കൊണ്ടാണ് ഇത് സാധ്യത മാക്കുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.”

കൂദാശ കർമ്മത്തിന് ശേഷം കൈക്കാരൻമാരുടെയും, പ്രതിനിധികളുടെയും സമ്മേളവും നടന്നു. രൂപത യുടെ നടക്കാനിരിക്കുന്ന പരിപാടികളെ ക്കുറിച്ചും മറ്റു പദ്ധതികളെ കുറിച്ചും വിശദമായ ചർച്ചയും നടന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അധ്യക്ഷതയിൽ നടത്തിയ സമ്മേളനത്തിൽ റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട്, റെവഡോ മാത്യു പിണക്കാട്ട്, റെവ ഡോ ടോം ഓലിക്കരോട്ട്, ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വി സി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു ചർച്ചകൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more