1 GBP = 105.80
breaking news

കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയ്ക്കും സൗന്ദര്യ മത്സരത്തിനും മത്സരാർത്ഥികളിൽ നിന്നും ആവേശകരമായ പ്രതികരണം.

കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയ്ക്കും സൗന്ദര്യ മത്സരത്തിനും മത്സരാർത്ഥികളിൽ നിന്നും ആവേശകരമായ പ്രതികരണം.

ജൂലൈ 13ന് കലാഭവൻ ലണ്ടൻ, ലണ്ടനിൽ വെച്ച് സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയ്ക്കും ഓൾ യുകെ ഇന്ത്യൻ(ഗ്രേറ്റ് ബ്രിട്ടൺ) സൗന്ദര്യ മത്സരത്തിനും രജിസ്ട്രേഷൻ ആരംഭിച്ചു, MR / MISS / MRS കാറ്റഗറികളിലേക്കാണ്‌ മത്സരങ്ങൾ. മത്സരാർത്ഥികളിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് പങ്കെടുക്കുന്നതിന് വേണ്ടി ലഭിക്കുന്നത്. ജൂൺ 10 വരെ രജിസ്റ്റർ ചെയ്യാം പക്ഷെ വേണ്ടത്ര എൻട്രികൾ ലഭിച്ചാൽ അതിനു മുൻപ് തന്നെ രജിസ്‌ട്രേഷൻ ക്ലോസ് ചെയ്തേക്കാം. ഇനിയും പങ്കെടുക്കാൻ താല്പര്യമുള്ളവർ കലാഭവൻ ലണ്ടനുമായി ബന്ധപ്പെടുക.ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനിൽ ഹോൺചർച്ചിലുള്ള ക്യാമ്പ്യൺ  അക്കാദമി ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സൗന്ദര്യ മത്സരത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക്  ആവിശ്യമായ പരിശീലനവും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുന്നതാണ്. സൗന്ദര്യ മത്സരത്തെക്കുറിച്ചു കൂടുതൽ അവബോധവും അറിവും ലഭിക്കാനും, സൗന്ദര്യമത്സരത്തിൽ പങ്കെടുക്കേണ്ട ആവശ്യകത, എങ്ങനെ മത്സരത്തിന് പരിശീലനം നേടണം മത്സര രീതികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ഓൺലൈൻ ഗ്രൂമിങ് സെഷൻ, മെയ് 27 തിങ്കളാഴ്ച്ച വൈകിട്ട് 8 മണിക്ക് (zoom session) നടത്തപ്പെടുന്നതാണ്. 
അമേരിക്കയിൽ നിന്നുള്ള എൻെറർറ്റൈൻമെൻറ് ഡയറക്ടറും മോഡലുമായ പൂജാ തിവാരി ആയിരിക്കും ഗ്രൂമിങ് സെഷൻ നയിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക. 

“ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ” ഗ്രൂപ്പ് ഇനങ്ങളിൽ (ബോളിവുഡ്, സെമി ക്ലാസിക്കൽ, MIME മറ്റു ഗ്രൂപ്പ് പെർഫോമൻസുകൾ) പെർഫോം ചെയ്യുന്നവർക്ക് ഏതാനും അവസരങ്ങൾ കൂടെയുണ്ട്, ഈ വിഭാഗത്തിൽ മത്സരങ്ങൾ ഇല്ല.  താത്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക.

കലാഭവൻ മ്യൂസിക് ബാൻഡിൽ ഓർക്കസ്‌ട്രേഷൻ / ടെക്‌നിക്കൽ മേഖലകളിൽ താല്പര്യമുള്ളവരും ദയവായി ബന്ധപ്പെടുക  
കലാഭവൻ ലണ്ടൻ ടീം 
07841613973 
[email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more