1 GBP = 107.18

ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ, പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: എം എം മണി

ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ, പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: എം എം മണി

ഇടുക്കി നെടുങ്കണ്ടത് ജപ്‌തി നപടികൾക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്‌ത സംഭവം. പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എം എം മണി. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും കൃത്യവിലോപം കാട്ടിയെന്ന് എം എം മണി വിമർശിച്ചു.

അതേസമയം ജപ്‌തി നടപടികൾക്കിടയിൽ വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ നെടുങ്കണ്ടത്ത് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. രാഷ്ട്രീയ പാർട്ടികളുടെയും സാമുദായിക സംഘടനകളുടെയും പ്രതിനിധികൾ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ അംഗങ്ങളാണ്.

ആശാരികണ്ടം സ്വദേശി ഷീബ ദിലീപാണ് കഴിഞ്ഞ മാസം ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തത്. ജപ്തി നടക്കുന്നതിന്റെ പിറ്റേന്ന് ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് വരാനിരിക്കെ തിടുക്കപ്പെട്ട് ജപ്തി നടത്തിയ ബാങ്ക് അധികാരികളുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആക്ഷൻ കൗൺസിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more