1 GBP = 105.75
breaking news

All UK 7 ‘s ഫുട്ബോൾ ടൂർണമെൻ്റ് വാറിംഗ്ടണിൽ ജൂലൈ ഇരുപതിന്

All UK 7 ‘s ഫുട്ബോൾ ടൂർണമെൻ്റ് വാറിംഗ്ടണിൽ ജൂലൈ ഇരുപതിന്

ഷീജോ വർഗ്ഗീസ്

വാറിംഗ്ടൺ: യുകെ മലയാളികൾക്ക് മാത്രമായി വാറിംഗ്ടൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒരു 7 A Side ഫുട്ബോൾ ടൂർണമെൻ്റ്. വാറിംഗ്ടണിലെ Orford Jublee Astro Turf പിച്ചുകളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . ജൂലൈ 20 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 6 മണി വരെയാണ് മത്സരങ്ങൾ.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 16 ടീമുകൾക്കാണ് അവസരം. 4 ടീമുകളുടെ 4 ഗ്രൂപ്പുകളായി ആദ്യ റൗണ്ട് ലീഗ് മത്സരങ്ങളും തുടർന്ന് നോക്കൗട്ട് മത്സരങ്ങളും.

രജിസ്ട്രേഷൻ ഫീ 150 പൗണ്ടും, വിജയികൾക്ക് 1000, 500, 250 എന്നിങ്ങനെ കൃഷ് പ്രൈസും കൂടാതെ ടൂർണമെൻ്റിലെ താരം, ടൂർണമെൻ്റിലെ ബെസ്റ്റ് കീപ്പർ എന്നിവർക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും.

ടീം റെജിസ്റ്റർ ചെയ്യുവാൻ ശ്രീ അഭിറാം 07879900603, ശ്രീ എൽദോ 07776609481, ശ്രീ സിറിയക്ക് 07747095354 എന്നിവരെ സമീപിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more