1 GBP = 107.78
breaking news

എട്ട് ലക്ഷത്തോളം ആളുകൾ റഫയിൽ നിന്ന് പലായനം ചെയ്തുവെന്ന് യു.എൻ

എട്ട് ലക്ഷത്തോളം ആളുകൾ റഫയിൽ നിന്ന് പലായനം ചെയ്തുവെന്ന് യു.എൻ

ഗസ്സ: ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് ശേഷം എട്ട് ​ലക്ഷത്തോളം ഫലസ്തീനികൾ റഫയിൽ നിന്നും പലായനം ചെയ്തുവെന്ന് യു.എൻ. ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയുടെ തലവൻ ഫിലിപ്പ് ലാസറിനിയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി ഫലസ്തീനികൾ ഇപ്പോഴും പ്രദേശത്ത് നിന്ന് പലായനം ചെയ്യുകയാണെന്ന് അദ്ദേഹം അറിയിച്ചു.

ഗസ്സയിൽ യുദ്ധം തുടങ്ങിയതിന് ശേഷം നിരവധി തവണ പലായനം ചെയ്യാൻ ഫലസ്തീനികൾ നിർബന്ധിതരായി. എന്നാൽ, താമസത്തിനായി സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്താൻ അവർക്ക് ഇനിയും സാധിച്ചിട്ടില്ല. യു.എന്നിന്റെ അഭയകേന്ദ്രങ്ങളിൽ പോലും അവർ സുരക്ഷിതരല്ലെന്നും ലാസറിനി പറഞ്ഞു.

ഒരു സുരക്ഷയുമില്ലാതെയാണ് ഫലസ്തീനികൾ പലായനം നടത്തുന്നത്. കുറച്ച് സാധനങ്ങൾ മാത്ര​​മെടുത്ത് യാത്ര തിരിക്കേണ്ട അവസ്ഥയി​ലാണ് അവർ. ഓരോ തവണ പലായനം നടത്തുമ്പോഴും ചില സാധനങ്ങളെങ്കിലും ഉപേക്ഷിക്കാൻ അവർ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യ​വ​സ്തു​ക്ക​െ​ള​ത്തി​ക്കാ​ൻ ​അ​മേ​രി​ക്ക താ​ൽ​ക്കാ​ലി​ക ക​ട​ൽ​പാ​ലം നി​ർ​മി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഫ​ല​സ്തീ​ൻ നി​യ​ന്ത്ര​ണ​ത്തി​ൽ അ​തി​ർ​ത്തി​വ​ഴി ക​ര​മാ​ർ​ഗ​മു​ള്ള സ​ഹാ​യ​ത്തി​ന് ഇ​ത് പ​ക​ര​മാ​വി​ല്ലെ​ന്നും ഗ​സ്സ​യി​ൽ വി​ദേ​ശ സൈ​നി​ക​സാ​ന്നി​ധ്യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ഹ​മാ​സ് നി​ല​പാ​ടെ​ടു​ത്തു. ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ ഗ​സ്സ​യി​ൽ തു​ട​രു​ന്നി​ട​ത്തോ​ളം ഏ​തു രൂ​പ​ത്തി​ലും തി​രി​ച്ച​ടി പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും ഹ​മാ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ട​ൽ​പാ​ലം വ​ഴി പ്ര​തി​ദി​നം 150 ലോ​ഡ് സ​ഹാ​യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​നാ​ണ് യു.​എ​സ് പ​ദ്ധ​തി. റ​ഫ അ​തി​ർ​ത്തി ഇ​സ്രാ​യേ​ൽ പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ട്ര​ക്കു​ക​ളു​ടെ നീ​ക്കം മു​ട​ങ്ങി​യ​തോ​ടെ​യാ​ണ് യു.​എ​സ് ബ​ദ​ൽ വ​ഴി തേ​ടി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more