1 GBP = 105.61
breaking news

ഹീത്രു വിമാനത്താവളത്തിൽ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ബോർഡർ ഫോഴ്സ് ജീവനക്കാർ

ഹീത്രു വിമാനത്താവളത്തിൽ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ബോർഡർ ഫോഴ്സ് ജീവനക്കാർ

ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രൂവിലെ ബോർഡർ ഫോഴ്‌സ് ജീവനക്കാർ മെയ് 31, ജൂൺ 1, 2 തീയതികളിൽ പണിമുടക്കും. രാജ്യത്തെ സ്‌കൂൾ അവധിക്കാലത്തെ തിരക്കേറിയ യാത്രാ സമയമായതിനാൽ യാത്രക്കാർക്ക് കൂടുതൽ അസൗകര്യമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം 2, 3, 4, 5 ടെർമിനലുകളിലെ ജീവനക്കാർ ജൂൺ 4 മുതൽ മൂന്നാഴ്ചത്തേക്ക് ഓവർടൈം ജോലി ചെയ്യാൻ വിസമ്മതിക്കുമെന്ന് പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് (പിസിഎസ്) യൂണിയൻ അറിയിച്ചു. റോസ്റ്റർ സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തിയ ബ്രിട്ടൻ്റെ ആഭ്യന്തര മന്ത്രാലയത്തിനെതിരെയാണ് ജീവനക്കാരുടെ പ്രതിഷേധം.

300 ഓളം അതിർത്തി സേനാ ഉദ്യോഗസ്ഥർ ഏപ്രിൽ അവസാനത്തിലും മെയ് തുടക്കത്തിലും നാല് ദിവസത്തെ വാക്കൗട്ട് നടത്തിയിരുന്നു. ജോലി വ്യവസ്ഥകളിൽ മാറ്റമുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും യൂണിയൻ സമരത്തിനിറങ്ങുന്നത്. എന്നാൽ ഏത് പണിമുടക്കിനെയും നേരിടാൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും യാത്രക്കാരുടെ യാത്രകളെ ബാധിക്കാതിരിക്കാൻ നടപടികൾ എടുത്തിട്ടുണ്ടെന്നും വിമാനത്താവളധികൃതർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more